JHL

JHL

നിരവധി കേസുകളിൽ പ്രതിയായ പൈവളിഗെ സ്വദേശി പിടിയിൽ.

 

മഞ്ചേശ്വരം(www.truenewsmalayalam.com) : നിരവധി കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ. 

  പൈവളിഗെ കയ്യാർ അട്ടഗോളി സ്വദേശി ഗുജിരി അമ്മി എന്നറിയപ്പെടുന്ന അബ്ദുൾഹമീദി(30)നേയാണ്  സിഐ കെ.സന്തോഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ വൈകിട്ടോടെ ഉപ്പള ബേരിപദവിൽ വച്ച് പിടികൂടിയത്.

 പിടികൂടുന്നതിനിടെ പൊലീസ് സഞ്ചരിച്ച വാഹനം കേടുവരുത്തുകയും  റേസിങ്ങ് നടത്തി അപകടകരമായി വാഹനം ഓടിക്കുകയും ചെയ്തു. ഇയാൾക്കെതിരെ കർണാടകയിലും കേരളത്തിലുമായി മുപ്പതോളം കേസുകളുണ്ട്.

മഞ്ചേശ്വരത്ത് 11, കുമ്പള, കാസർഗോഡ് പൊലീസ്  സ്‌റ്റേഷനുകളിലായി  കേസുകളുണ്ടെന്നു ഡിവൈഎസ്പി പി.കെ.സുധാകരൻ പറഞ്ഞു. ഇതിൽ എട്ടെണ്ണം  ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരമെടുത്ത കേസുകളാണ്. കഞ്ചാവ് കടത്ത്, കള്ളനോട്ട് വിപണനം, ക്വട്ടേഷൻ തുടങ്ങിയ കേസുകളാണ് നിലവിൽ ഇയാൾക്കെതിരെയുള്ളത്. 

 പൊലീസിനു നേരെ തോക്കു ചൂണ്ടിയ കേസിലും പ്രതിയാണ്. ഏഴ് വർഷമായി കർണാടകയിലും മറ്റു സംസ്ഥാനങ്ങളിലുമായി ഒളിവിൽ കഴിയുകയായിരുന്ന. സാഹസികമായുള്ള മൽപ്പിടത്തത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

No comments