JHL

JHL

ലിഫ്റ്റ് തകരാറിലായ സംഭവം, ആരോഗ്യവകുപ്പ് വിജിലൻസ് കാസർഗോഡ് ജനറൽ ആശുപത്രി സന്ദർശിക്കും.

 

കാസർകോട്(www.truenewsmalayalam.com) : ഒരുമാസത്തോളമായി ലിഫ്റ്റ് തകരാറിലായതിനെത്തുടർന്ന്‌ രോഗികളെയും മൃതദേഹവും ചുമന്നിറക്കേണ്ടിയും വന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് വിജിലൻസിന്റെ അന്വേഷണം ചൊവ്വാഴ്ച ആരംഭിക്കും. ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. ജോസ് ഡിക്രൂസിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന വിജിലൻസ് സംഘമാണ് അന്വേഷണം നടത്തുന്നത്. 

രാവിലെ 10.30-ന് കാസർകോട് ജനറൽ ആസ്പത്രിയിലെത്തി വിവരങ്ങൾ ശേഖരിക്കും. ലിഫ്റ്റ് കേടായിട്ടും വകുപ്പിനെ അറിയാക്കതിരുന്നതും തുടർസംഭവങ്ങളുമാണ് അന്വേഷിക്കുക. മന്ത്രി വീണാ ജോർജാണ് വിജിലൻസ് അന്വേഷണത്തിന് നിർദേശം നൽകിയത്.

ലിഫ്റ്റ് പണിമുടക്കിയതിനെത്തുടർന്ന് വെള്ളിയാഴ്ച ചുമട്ടുതൊഴിലാളികൾ മൂതദേഹം മുകളിലത്തെ നിലയിൽനിന്ന്‌ ചുമന്നിറക്കേണ്ടി വന്നത് ആരോഗ്യവകുപ്പിന് നാണക്കേടുണ്ടാക്കി. മാധ്യമവാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറിയായ സബ്ജഡ്ജിയും ശനിയാഴ്ച ആസ്പത്രിയിലെത്തി വിവിരങ്ങൾ ശേഖരിച്ച് സംസ്ഥാന നിയമസേവന അതോറിറ്റി സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിരുന്നു.

No comments