കാസര്‍കോട്(www.truenewsmalayalam.com 9 Aug 2019):കനത്ത മഴ തുടരുന്ന കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വൈദ്യുതി വിതരണം പൂർണ്ണമായും മുടങ്ങി. വൈദ്യുത ബന്ധം പുനസ്ഥാപിക്കാൻ സാധിച്ചില്ലെങ്കിൽ ശേഖരിച്ച് വെച്ച വെള്ളവും മൊബൈൽ ചാർജും തീരുന്നതോടെ വലിയ പ്രതിസന്ധിയായിരിക്കും നേരിടേണ്ടി വാരിക. 
അരീക്കോട് 220 KVലൈനും 110 KV ലൈനും അടിയന്തിരമായി ഓഫ് ചെയ്യേണ്ടി വന്നതിനെ തുടര്‍ന്നാണ് വൈദ്യുതി വിതരണം മുടങ്ങിയത്. ചാലിയാർ പുഴയിലെ ജലനിരപ്പ് ഉയർന്നതിനെ പിന്നാലെയാണ് അരീക്കോട് 220 KVലൈന്‍ ഓഫ് ചെയ്തത്. കുറ്റ്യാടി ഉൽപാദന നിലയത്തിൽ വെള്ളം കയറിയതിനാൽ 110 KV ലൈനും ഓഫാക്കുകയായിരുന്നു. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മണ്ണും വെള്ളവും കയറിയ കക്കയം ജനറേറ്റിംഗ് സ്റ്റേഷന്‍ അടിച്ചിട്ടിരിക്കുകയാണ്.