ബസ്സ് യാത്രക്കാരനിൽ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി.
കുമ്പള എക്സൈസ് സംഘം  വാഹന പരിശോധനക്കിടെ ബസ്സ് യാത്രക്കാരനിൽ നിന്ന് 30 കിലോ പുകയില ഉത്പന്നങ്ങൾ പിടികൂടി.  ആരിക്കാടി ദേശിയ പാതയിൽ കുമ്പള റെയ്ഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ വി വി പ്രസന്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വാഹന പരിശോധന നടത്തവേയാണ്  സാധനങ്ങൾ കണ്ടെടുത്തത്.  ബാഗുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. തുടർന്ന്
 ഹരിലാൽ വളപട്ടണം എന്നയാളെ അറസ്റ്റ് ചെയ്തു. കർണ്ണാടക ട്രാൻസ്‌പോർട്ട്  ബസ്സിൽ നിരോധിത സാധനങ്ങളുമായി യാത്ര ചെയ്യുകയായിരുന്നു ഇയാൾ.

Post a Comment