JHL

JHL

ഉപ്പള മണിമുണ്ടയിൽ കടൽ ക്ഷോഭം രൂക്ഷമായി.


ഉപ്പള (www.truenewsmalayalam.com 4 Aug 2019): ഉപ്പള  മണിമുണ്ടയിൽ കടൽ ക്ഷോഭം രൂക്ഷമായി. രണ്ട് വീടുകൾ തകർന്നു. എട്ടോളം വീടുകൾ ഭീഷണി നേരിടുന്നു. കടലാക്രമണത്തിൽ ഇവിടെ റോഡുകളും തകർന്നു. മണിമുണ്ടയിലെ അബ്ദുൽ റഷീദ്, സയിദ് ഇബ്രാഹിം എന്നിവരുടെ വീടുകളാണ് പൂർണമായും തകർന്നത്.  ഇവരെ ബന്ധു വീടുകളിലേക്കു മാറ്റി.  കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. തൊട്ടടുത്തുള്ള അവ്വാബി, അബ്ദുല്ല, സീതരാമ, കേശവ, അമിർ സാഹിബ് എന്നിവരുടെ വീടുകളാണ് കടൽക്ഷോഭ ഭീഷണി നേരിടുന്നത്.  ദിവസങ്ങളായി കടലാക്രമണം തുടരുകയാണ്.  ഇന്നലെ പുലർച്ചെയോടെയാണു വീടുകളിലേക്കു വെള്ളം ഇരച്ചുകയറി തകരാൻ തുടങ്ങിയത്. കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളിൽ അധികൃതർ ഇതുവരെ സന്ദർശിച്ചിട്ടില്ലെന്നു നാട്ടുകാർ പരാതിപ്പെടുന്നു.ഒട്ടേറെ തെങ്ങുകൾ കടപുഴകി വീണു. കടൽഭിത്തി മറികടന്ന് തിരമാല അടിച്ചാണു റോഡുകൾ തകർന്നത്,മണിമുണ്ട–ശാരദ നഗർ റോഡിലൂടെയുള്ള ഗതാഗതം നിലച്ചു. പലയിടങ്ങളിലും കടൽഭിത്തി ഇല്ലാത്തതാണ് കടൽക്ഷോഭത്തിന്റെ നഷ്ടം രൂക്ഷമാക്കിയത്.കടൽഭിത്തി വേണമെന്ന് പല തവണ ജനപ്രതിനിധികളോടും അധികൃതരോടും ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ പരിഹാരമായിട്ടില്ല. 

No comments