JHL

JHL

യു.എസിൽ വെടിവയ്‌പ്പ്, 20 പേർ കൊല്ലപ്പെട്ടു, കൊലയാളി 21കാരൻ


ന്യൂയോർക്ക് (www.truenewsmalayalam.com 4 Aug 2019): അമേരിക്കയിലെ വാൾമാർട്ട് സ്‌റ്റോറിൽ നടന്ന വെടിവയ്‌പ്പിൽ 20 പേർ കൊല്ലപ്പെട്ടു. 25ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. 21കാരനാണ് അക്രമി. സ്റ്റോറിലേക്ക് എത്തിയ ഇയാൾ സാധനങ്ങൾ വാങ്ങാൻ എത്തിയവർക്ക് നേരെ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. അക്രമി പൊലീസിന് മുന്നിൽ പിന്നീട് കീഴടങ്ങി
ടെക്‌സാസ് എൽപാസോയിലെ വാൾമാർട്ട് സ്‌റ്റോറിൽ ശനിയാഴ്‌ച പ്രാദേശിക സമയം രാവിലെ 10.30ഓടെയായിരുന്നു സംഭവം. ടെക്‌സസ് ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണമായാണ് സംഭവം വിലയിരുത്തപ്പെടുന്നത്. രണ്ടുവയസ്സുള്ള കുട്ടി മുതൽ 82 വയസ്സുകാരൻ വരെ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്.

സ്പാനിഷ് വംശജർക്ക് സ്വാധീനമുള്ള മേഖലയിലാണ് അക്രമണം നടന്നത്. ഈ ആഴ്‌ചയിൽ തന്നെ ഇതു രണ്ടാമത്തെ തവണയാണ് വാൾമാർട്ട് സ്‌റ്റോറിൽ അക്രമണം നടക്കുന്നത്. 20 പേരുടെ മരണം സ്ഥിരീകരിച്ചതായി ടെക്‌സസ് ഗവർണർ ഗ്രേഗ് അബോട്ട് പ്രസ്‌താവനയിൽ അറിയിച്ചു.

No comments