Header Ads

test

മോദി ഭരണത്തിൽ സ്ത്രീകൾക്ക് ഒരു സുരക്ഷയുമില്ല വിമൻസ് ജസ്റ്റിസ് മൂവ്മെന്റ്



കാസറഗോഡ് (www.truenewsmalayalam.com 3 Aug 2019):ഉന്നാവ് പെൺകുട്ടിയെമാനഭംഗപ്പെടുത്തിയ ബിജെപി എം എൽ എ
 പിന്നീട് അവരുടെ അച്ചനെ കള്ള കേസിൽ കുടുക്കി ഇല്ലാതാക്കുകയും പിന്നീട് അവരുടെ അമ്മയെയും അഭിഭാശകനെയും അപായപെടുത്തുകയും ചെയ്തത്തിലൂടെ
രാജ്യത്തെ സ്ത്രീകളെ ഒന്നടങ്കം അപമാനിച്ചിരിക്കുകയാണെന്ന് വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി അംഗം സഫിയ സമീർ പറഞ്ഞു.
ഇത്തരം ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാട് ആണ് മോദി സർക്കാർ ചെയ്യുന്നത്

ഓരോ ദിവസവും രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്റെനിന്ന് ഭീതിപെടുത്തുന്ന വാർത്തകളാണ്
കേട്ട് കൊണ്ടിരിക്കുന്നത്
കുട്ടികളെ ചുട്ടു കൊന്നും സ്ത്രീകളെ മനഭംഗപെടുത്തിയും
എതിർക്കുന്നവരെ കൊലപെടുത്തുകയുമാണ്  ചെയ്യുന്നത്

ന്യൂനപക്ഷ
മുസ്ലിം  വിഭാഗത്തെയും  ദളിത് വിഭാഗത്തെയും ഭയപെടുത്തി
ആക്രമിക്കുകയും കൊലപെടുത്തുകയും ചെയ്യുന്നു .
 മോഡി അമിത്ഷാ സംഘി  വർഗീയ നിലപാടിനെതിരെ
വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് കാസറഗോഡ് ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഫൗസിയ സിദ്ദീഖ്,
ഹസീന മോൾ, സഹിറ, , അസ്മ തുടങ്ങിയവർ സംസാരിച്ചു
നബീസ,  സീനത്, ഹമീദയുസുഫ് തുടങ്ങിയവർ നേതൃത്വം നൽകി.

1 comment: