JHL

JHL

വിദേശനിർമ്മിത തോക്കും മയക്കുമരുന്നുമായി എഞ്ചിനീയറിം​ഗ് വിദ്യാർത്ഥി പിടിയിൽ



ബേക്കൽ (www.truenewsmalayalam.com 3 Aug 2019) : പിസ്റ്റളും എം ഡി എം എ മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശിയായ ബംഗളൂരുവിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥി പിടിയിൽ. നിരവധി കേസുകളിലെ പ്രതി അടക്കം രണ്ടു പേർ ഓടിരക്ഷപ്പെട്ടു. കോഴിക്കോട് വെള്ളിമാട്  സ്വദേശിയും ബംഗളൂരുവിൽ എൻജിനീയറിങ് വിദ്യാർഥിയുമായ മുഹമ്മദ് ഷക്കീബി(21)നെയാണ് ബേക്കൽ സി ഐ സി നാരായണൻ, എസ് ഐ പി അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച  രാത്രി തൃക്കണ്ണാട് ബേക്കൽ ഫിഷറീസ് ജി യു പി സ്കൂളിനു സമീപം വച്ചായിരുന്നു സംഭവം. ഒരു ഹോട്ടലിനു സമീപം നിർത്തിയിട്ട കാറിൽ നിന്ന് പോലീസിനെ കണ്ട് രണ്ടുപേർ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ ഷക്കീബിനെ പോലീസ് പിടികൂടി. തുടർന്നുള്ള കാർ പരിശോധനയിൽ 19 ഗ്രാം എംഡിഎംഎ മയക്കുമരുന്നും നാലു വെടിയുണ്ടകൾ നിറച്ച  കണ്ടെത്തി. കണ്ടെടുത്ത സാധനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. നിരവധി കേസുകളിലെ പ്രതിയായ ബേക്കലിയിലെ കത്തി അഷ്റഫും മറ്റൊരു യുവാവും ആണ് ഓടി രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ഇറ്റാലിയൻ നിർമ്മിത പിസ്റ്റൾ ആണ് പിടിച്ചെടുത്തത്. സിവിൽ പോലീസ് ഓഫീസർമാരായ സുരേഷ്, പ്രകാശൻ, രാജൻ, ഡ്രൈവർ ഗണേശൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

No comments