JHL

JHL

വയനാട് വൻ ഉരുൾപൊട്ടൽ ; 40 പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയം. പള്ളിയും അമ്പലവും കെട്ടിടങ്ങളും മണ്ണിനകപ്പെട്ടു.രക്ഷാപ്രവർത്തനം നടക്കുന്നു;



കണ്ണൂർ(www.truenewsmalayalam.com 8 Aug 2019): വയനാട് ജില്ലയിൽ  വന്‍ ഉരുൾപൊട്ടലിൽ 40 ഓളം പേർ മണ്ണിനടിയിൽപ്പെട്ടതായി സംശയം. മേപ്പാടി പുത്തുമലയിലുണ്ടായ വന്‍ ഉരുൾപൊട്ടലിൽ ഒരു എസ്റ്റേറ്റ് പാടി, മുസ്‌ലിം പള്ളി, ക്ഷേത്രം എന്നിവ പൂർണമായും മണ്ണിനടിയിലായി.കനത്ത മഴയെത്തുടർന്ന് വാൻ ശബ്ദത്തോടെ ഒരു മലമ്പ്രദേശം ഇടിഞ്ഞു താഴേക്കു വീഴുകയായിരുന്നു. ഒരു എസ്റ്റേറ്റ് പാടി, മുസ്‌ലിം പള്ളി, ക്ഷേത്രം എന്നിവ പൂർണമായും മണ്ണിനടിയിലായി. രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
ദുരന്തസമയത്ത് എസ്റ്റേറ്റ് പാടിയിലും ആരാധനാലയങ്ങളിലും ആളുകളുണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു. ശക്തമായ വെള്ളത്തിൽപ്പെട്ട് ഒഴുകിയെത്തിയ 3 പേരെ നാട്ടുകാരാണു രക്ഷപ്പെടുത്തിയത്. കെട്ടിടത്തിനുള്ളില്‍ എത്രപേര്‍ കുടുങ്ങിയിട്ടുണ്ടെന്ന് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല.
തേയില എസ്റ്റേറ്റിലാണ് ഉരുൾപൊട്ടൽ ഉണ്ടായതെന്നാണ് വിവരം. പള്ളിക്കും അമ്പലത്തിനും പുറമെ പോസ്റ്റ് ഓഫീസും ചായക്കടയും നിരവധി വാഹനങ്ങളും മണ്ണിനടിയിലായതായും പറയപ്പെടുന്നു.
ഈ പ്രദേശം ഒറ്റപ്പെട്ടുകിടക്കുന്നതിനാൽ വളരെ വൈകിയാണ് അധികൃതർ അറിയുന്നത്. ഉടൻ സൈന്യത്തോട് അപകട സ്ഥലത്ത് എത്തിച്ചേരാൻ ആവശ്യപെട്ടിട്ടുണ്ടെങ്കിലും ഇപ്പോൾ നാട്ടുകാടും റവന്യൂ ഫയർ ഫോഴ്‌സ് അധികൃതരും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പാർട്ടിരിക്കുന്നത്.

No comments