JHL

JHL

ഉപ്പളയിൽ യുവാവിന് വേടിയേറ്റു; വെടിയുതിർത്ത അജ്ഞാത അക്രമിസംഘം യുവാവിനെ ആശുപത്രിയിലെത്തിച്ചു രക്ഷപ്പെട്ടു

Gun Shot
 
ഉപ്പള : (www.truenewsmalayalam.com 8 Aug 2019): കാസര്‍കോട് ഉപ്പളയിൽ യുവാവിന് അജ്ഞാത സംഘത്തിന്റെ വെടിയേറ്റു. ബദിയടുക്ക സ്വദേശി സിറാജുദ്ദീനാണ് ബുധനാഴ്ച രാത്രിയില്‍ വെടിയേറ്റത്. കഴുത്തിന് വെടിയേറ്റ സിറാജുദ്ദീനെ ആദ്യം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ആരോഗ്യനില മോശമായതിനാല്‍ എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിനു പിന്നില്‍ ഗുണ്ടാസംഘങ്ങളാണെന്നാണ് സൂചന. വെടിവെച്ചതിനു ശേഷം അക്രമികള്‍ യുവാവിനെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുകയായിരുന്നു. മഞ്ചേശ്വരം പപോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഗുണ്ടാ അക്രമങ്ങളും അധോലോക സംഘട്ടനങ്ങളും പതിവായിരിക്കുകയാണ് ഉപ്പളയിൽ. രാത്രിയിൽ ഈ പ്രദേശങ്ങളിൽ പുറത്തിറങ്ങാൻ പോലും നാട്ടുകാർ ഭയപ്പെടുന്ന സാഹചര്യമാണുള്ളത്.

No comments