JHL

JHL

മുഹമ്മദ് ആനബാഗിലു ജി.എസ്.ബി.എസ്‌ കുമ്പള പി.ടി.എ പ്രസിഡൻറ്


കുമ്പള (www.truenewsmalayalam.com 8 Aug 2019): മുഹമ്മദ് ആനബാഗിലുവിനെ   ജി.എസ്.ബി.എസ്‌ കുമ്പള 2019 -20 അദ്ധ്യയന വർഷത്തേക്കുള്ള  പി.ടി.എ പ്രസിഡൻറ് ആയി തെരഞ്ഞെടുത്തു. ബുധനാഴ്ച കുമ്പള ഗവൺമെൻറ് സീനിയർ ബേസിക് സ്‌കൂളിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ പി .ടി.എ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. വൈസ് പ്രസിഡണ്ട് മാരായി പ്രവീൺ, മുനീർ  മദർ പി.ടി.എ പ്രസിഡന്റ് ആയി മരിയ ബെഞ്ചമിനെയും തെരഞ്ഞെടുത്തു. 
കഴിഞ്ഞ മൂന്ന് വർഷം തുടർച്ചയായി പ്രസിഡന്റ് സ്ഥാനത്തുണ്ടായിരുന്ന ശ്രീ കൊഗ്ഗു വിനെ പരിപാടിയിൽ വെച്ച് ആദരിച്ചു. 
പി.ടി. എ പ്രസിഡന്റ് കൊഗ്ഗു അദ്ധ്യക്ഷത വഹിച്ചു. സ്‌കൂളിന്റെ വാർഷിക റിപ്പോർട്ട് സ്റ്റാഫ് സെക്രട്ടറി സന്തോഷ് മാഷും കണക്ക് അവതരണം സരോജിനി ടീച്ചറും നിർവഹിച്ചു. ജോണി മാസ്റ്റർ നന്ദി പറഞ്ഞു. 

No comments