JHL

മൂന്നാംഘട്ട ലോക്ക് ഡൗണ്‍ ; കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വച്ച പൊതുവായ ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്ന് സംസ്ഥാനത്തിന്‍റെ സവിശേഷത കൂടി ഉള്‍ക്കൊണ്ട് നിയന്ത്രണങ്ങള്‍ നടപ്പിലാക്കും

തിരുവനതപുരം (True News 2 May 2020): മൂന്നാംഘട്ട ലോക്ക് ഡൗണ്‍ തിങ്കളാഴ്ച  തുടങ്ങാനിരിക്കെ കേന്ദ്ര നിര്‍ദേശങ്ങള്‍ക്ക് ഉപരിയായി സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ ഉണ്ടാകില്ല. യാത്രാവിലക്ക് തുടരുമ്പോഴും രാവിലെ ഏഴ് മുതല്‍ രാത്രി ഏഴര വരെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാമെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്യാവശ്യ കാര്യങ്ങള്‍ക്ക് രാവിലെ ഏഴ് മുതല്‍ രാത്രി ഏഴര വരെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാം. വൈകിട്ട് ഏഴര മുതല്‍ രാവിലെ ഏഴ് വരെ സഞ്ചാരത്തിന് നിയന്ത്രണം ഉണ്ടാകും. അത്യാവശ്യവും അനുവദനീയവുമായ കാര്യങ്ങള്‍ക്ക് റെഡ് സോണിലും യാത്രക്കാര്‍ക്ക് പോകാം. ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്‌സ്‌റ്റൈല്‍ സ്ഥാപനങ്ങള്‍ അഞ്ചില്‍ താഴെ ജീവനക്കാരെ വച്ച് തുറക്കാം. ഇത് ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ മാത്രമാണ് ബാധകം. ഈ സോണുകളില്‍ ടാക്‌സി, ഊബര്‍ ടാക്‌സി എന്നിവ അനുവദിക്കും. ഗ്രീന്‍ സോണുകളില്‍ രാവിലെ ഏഴ് മുതല്‍ രാത്രി 7.30 വരെ കടകള്‍ പ്രവര്‍ത്തിക്കാം. ആഴ്ചയില്‍ ആറ് ദിവസവും ഇത് അനുവദിക്കും. ഓറഞ്ച് സോണുകളില്‍ നിലവിലെ സ്ഥിതി തുടരും.

ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴികെയുള്ള ഇടങ്ങളില്‍ ഹോട്ടലുകള്‍ക്കും ഭക്ഷണശാലകള്‍ക്കും പാര്‍സല്‍ വിതരണത്തിനായി തുറക്കാം. നിലവിലെ സമയക്രമം പാലിക്കണം. കടകള്‍ക്ക് നിലവിലെ സ്ഥിതി തുടരും. ഞായറാഴ്ച പൂര്‍ണ്ണ അവധി. കടകള്‍ തുറക്കരുത്. വാഹനങ്ങള്‍ പുറത്തിറങ്ങരുത്. ഈ തീരുമാനത്തിന് നാളെ ഇളവുണ്ട്. തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍ നിയന്ത്രണം പൂര്‍ണ്ണതോതില്‍ കൊണ്ടുവരണം. അവശ്യ സേവനങ്ങളല്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ മെയ് 15 വരെ പ്രവര്‍ത്തിക്കാം. ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര പാടില്ല. ഒരാള്‍ മാത്രമേ സഞ്ചരിക്കാവൂ എന്നാണ് നിര്‍ദ്ദേശം. ഹോട്ട്‌സ്‌പോട്ട് അല്ലാത്ത ഇടങ്ങളില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ സംസ്ഥാനത്ത് ഇളവ് അനുവദിക്കും. ആളുകള്‍ കൂടിച്ചേരുന്ന പരിപാടി പാടില്ല. സിനിമാ തിയേറ്റര്‍, ആരാധനാലയങ്ങള്‍, തുടങ്ങിയവയ്ക്ക് നിയന്ത്രണം തുടരും. ആളുകള്‍ കൂടിച്ചേരുന്ന പരിപാടികള്‍ വേണ്ടെന്ന് വയ്ക്കും. 65 വയസിന് മുകളിലുള്ളവര്‍, മാരകരോഗങ്ങളുള്ളവര്‍, 10 വയസിന് താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ അത്യാവശ്യ അവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്. പൊതുഗതാഗതം ഗ്രീന്‍ സോണില്‍ അടക്കം അനുവദിക്കില്ല. സ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ഡ്രൈവര്‍ക്ക് പുറമെ രണ്ട് പേരില്‍ കൂടുതല്‍ യാത്ര ചെയ്യരുത്. ഹോട്ട്‌സ്‌പോട്ടുകളിലും ഇത് പാടില്ല.

അനുവദനീയമല്ലാത്ത പ്രധാന കാര്യങ്ങള്‍
ഗ്രീന്‍ സോണില്‍ അടക്കം പൊതുഗതാഗതം അനുവദിക്കില്ല
സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമെ രണ്ട് പേരില്‍ കൂടുതല്‍ യാത്ര ചെയ്യാനാവില്ല, 
ഹോട്ട് സ്പോട്ടുകളില്‍ അതും പാടില്ല
ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ മാത്രമേ സഞ്ചരിക്കാവൂ. വളരെ അത്യാവശ്യമായി പോകുന്ന കാര്യമാണെങ്കില്‍ റെഡ് സോണില്‍ ഒഴികെ ഇളവ് അനുവദിക്കും.
ആളുകള്‍ കൂടി ചേരുന്ന ഒരുപരിപാടിയും പാടില്ല. അത് സാമൂഹിക, രാഷ്ട്രീയ, കുടുംബ പരിപാടിയായാലും അനുവദിക്കില്ല.
സിനിമ തീയേറ്റര്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയിലുള്ള നിയന്ത്രണങ്ങള്‍ തുടരണം.
പാര്‍ക്ക്, ജിംനേഷ്യം തുടങ്ങിയിടങ്ങളിലും ഒത്തുചേരരുത്.
മദ്യ ഷോപ്പുകളും ഈ ഘട്ടത്തില്‍ തുറന്ന് പ്രവര്‍ത്തിക്കില്ല. 
മാളുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടീ പാര്‍ലറുകളും പ്രവര്‍ത്തിക്കരുത്.
വിവാഹം, മരണാനന്തര ചടങ്ങുകളില്‍ 20ല്‍ അധികം ആളുകള്‍ പാടില്ല
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കില്ല. പരീക്ഷയുടെ കാര്യത്തിന് മാത്രം നിബന്ധനകള്‍ പാലിച്ച് തുറക്കാം
ഞായറാഴ്ച പൂര്‍ണ ഒഴിവ് ദിവസമായി കണക്കാക്കണം. കടകളോ ഓഫീസുകളോ ഒന്നും തുറക്കരുത്. വാഹനങ്ങളും അന്ന് പുറത്തിറങ്ങരുത്. 
ആവശ്യസര്‍വ്വീസുകള്‍ അല്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ മെയ് 15 വരെ മുന്‍ നിയന്ത്രണങ്ങള്‍ അനുസരിച്ച് തന്നെ പ്രവര്‍ത്തിക്കണം.
ഇളവുകള്‍ ഇങ്ങനെ
ഗ്രീന്‍ സോണുകളില്‍ കടകമ്പോളങ്ങള്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഏഴരവരെ. അകലം പാലിക്കണം. ആഴ്ചയില്‍ ആറ് ദിവസം തുറക്കാം.
ഓറഞ്ച് സോണില്‍ നിലവിലുള്ള സ്ഥിതി തുടരണം.
ഗ്രീന്‍ സോണുകളില്‍ സേവന മേഖലകളില്‍ 50 ശതമാനം ജീവനക്കാരുടെ സേവനം ലഭ്യമാക്കും. ഓറഞ്ച് സോണില്‍ നിലവിലുള്ള സ്ഥിതി.
ഹോട്ട് സ്പോട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഹോട്ടലുകള്‍ക്ക് പാഴ്സലുകള്‍ നല്‍കാം. നിലവിലുള്ള സമക്രമം പാലിക്കണം
ഒന്നിലധികം നിലകളില്ലാത്ത ചെറുകിട തുണിക്കടകള്‍ അഞ്ചില്‍ താഴെ ജീവനക്കാരുടെ സേവനത്തോടെ തുറന്ന് പ്രവര്‍ത്തിക്കാം. ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ മാത്രം
ടാക്സി, യൂബര്‍ ക്യാബ് തുടങ്ങിയവ അനുവദിക്കും.  ഡ്രൈവറും രണ്ട് യാത്രക്കാരും മാത്രം. റെഡ് സോണില്‍ പാടില്ല. 
ചരക്ക് വാഹനങ്ങള്‍ക്ക് നിയന്ത്രണമില്ല.
അത്യാവശ്യ കാര്യങ്ങള്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഏഴര വരെ പുറത്തിറങ്ങാം. ഹോട്ട് സ്പോട്ടുകളില്‍ പ്രത്യേക നിയന്ത്രണം ഉണ്ടാകും.
65 വയസിന് മുകളിലും 10 വയസില്‍ താഴെ ഉള്ളവരും വീട്ടില്‍ തന്നെ തുടരണം.
രാത്രി യാത്ര പാടില്ല
കൃഷിയുടെയും വ്യവസായത്തിന്‍റെയും കാര്യത്തില്‍ മുന്‍ ഇളവുകള്‍ തുടരും.
നിശ്ചിത സ്ഥലങ്ങളില്‍ പ്രഭാതസവാരി അനുവദിക്കും.
പോസ്റ്റ് ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കും.
മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം തുറക്കാം.
ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ പ്രത്യേക അനുമതിയോടെ അന്തര്‍ജില്ലാ യാത്രയ്ക്ക് അനുമതി

No comments