JHL

JHL

ബ്രോഷർ പ്രകാശനം ചെയ്തു ; മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം അബ്ബാസ് കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അഡ്വക്കേറ്റ് സക്കീർ അഹമ്മദിന് നൽകി പ്രകാശനം ചെയ്തു

കുമ്പള (True News 2 May 2020): കുമ്പളയിലെ മുസ്ലീം ലീഗ് കമ്മീറ്റിയുടെ കീഴിൽ കുമ്പള പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ റിലീഫ് പ്രവർത്തനങ്ങൾ നടത്തുന്ന പ്രതീക്ഷ വാട്സ്ആപ്പ് കൂട്ടായിമയുടെ ഇക്കൊല്ലത്തെ റംസാൻ റിലീഫും കുടിവെളള വിതരണ പദ്ധതിയുടെയും ബ്രോഷർ പ്രകാശനം ചെയ്തു.  മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം അബ്ബാസ് കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അഡ്വക്കേറ്റ് സക്കീർ അഹമ്മദിന്  നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ അഷ്‌റഫ് കർള എ കെ ആരിഫ് കെ വി യൂസഫ് സലീം കുഞ്ഞി എന്നിവർ സംബന്ധിച്ചു. കഴിഞ്ഞ വർഷവും നൂറോളം കുടുംബങ്ങൾക് റംസാൻ കിറ്റും വരൾച്ചാ കാലത്ത് രണ്ട് മാസക്കാലം കുമ്പള പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ മർഹും ചെർക്കളം അബ്ദുള്ള സാഹിബിന്റെ നാമദേയത്തിൽ കുടിവെള്ള വിതരണവും നടത്തീ.  വരും കാലങ്ങളിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താനും പദ്ധതിയുള്ളതായി ഭാരവാഹികൾ അറിയിച്ചു. പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ ഷാഹുൽ ഹമീദ് തങ്ങൾ അടക്കം അഡ്മിനായിറ്റുളള വാട്സ്ആപ്പ് കൂട്ടായിമയാണ് പ്രതീക്ഷ.

No comments