JHL

JHL

കാസറഗോഡ് സ്വദേശി മുംബൈയിൽ പനി ബാധിച്ച് മരിച്ചു

കുമ്പള(True News 2 May 2020): കാസറഗോഡ് സ്വദേശി മുംബൈയിൽ പനി ബാധിച്ച് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. മുംബൈ കേരള മുസ്‌ലിം ജമാഅത്ത് പ്രവർത്തകനും കുമ്പള ബംബ്രാണയിലെ പരേതനായ ഭരണിക്കട്ടം ശേക്കാലിയുടെ മകനുമായ ഖാലിദ്(56) ആണ്ശനിയാഴ്ച പുലർച്ചെ മുംബൈയിലെ സെന്റ് ജോർജ് ആശുപത്രിയിൽ വച്ച്  മരിച്ചത്. അസുഖത്തെത്തുടർന്ന് ഇയാളെ വെള്ളിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
       മുംബൈയിൽ ലോഡ്ജ് നടത്തിവരികയായിരുന്ന ഖാലിദിന് ദിവസങ്ങൾക്ക് മുമ്പ് പനി ബാധിച്ചിരുന്നതായും ആശുപത്രികളിൽ ചെന്നെങ്കിലും മരുന്ന് നൽകാൻ അധികൃതർ കൂട്ടാക്കിയില്ലെന്നും പറയപ്പെടുന്നു. പിന്നീട് തന്റെ മുറിയിൽ വിശ്രമത്തിലിരിക്കെ വെള്ളിയാഴ്ച രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് സുഹൃത്തുക്കൾ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവത്രെ.

No comments