JHL

JHL

ലോക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് നീട്ടി ; മേയ് 3ന് ലോക്ഡൗൺ തീരാനിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം

ദില്ലി (True News 1 May 2020): രാജ്യത്ത് ലോക്ഡൗൺ രണ്ടാഴ്ചത്തേക്ക് നീട്ടിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. മെയ് 17 വരെയാണ് നീട്ടിയത്‌. മേയ് 3ന് ലോക്ഡൗൺ തീരാനിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. വരുന്ന ഞായറാഴ്ച വരെയായിരുന്നു ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്. നിരവധി സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. വലിയ ആൾക്കൂട്ടം ഉണ്ടാകുന്ന എല്ലാ പരിപാടികളും ഒഴിവാക്കണമെന്നാണ് കേന്ദ്രം പുറത്തിറക്കിയിരിക്കുന്ന പുതിയ ഉത്തരവിൽ പറയുന്നത്. എന്നാൽ ഗ്രീൻസോണായി പ്രഖ്യാപിക്കുന്ന ഇടങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവുകളുണ്ടാകും. ഓറഞ്ച് സോണിലും ഭാഗീക ഇളവുകൾ നൽകും.  ലോ​ക്ക്ഡൗ​ൺ നീ​ട്ടി​യ​തോ​ടെ പൊ​തു​ഗ​താ​ഗ​തം ഉ​ണ്ടാ​വി​ല്ല. വ്യോ​മ, റെ​യി​ൽ, മെ​ട്രോ, റോ​ഡ് വ​ഴി​യു​ള്ള അ​ന്ത​ർ​സം​സ്ഥാ​ന യാ​ത്ര​യ്ക്കു​ള്ള നി​രോ​ധ​നം തു​ട​രു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. ഓ​ട്ടോ, ടാ​ക്സി സ​ർ​വീ​സു​ക​ളും ഉ​ണ്ടാ​വി​ല്ല. എ​ന്നാ​ൽ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ലെ യാ​ത്ര​ക​ൾ​ക്ക് സോ​പാ​ധി​ക അ​നു​മ​തി ന​ൽ​കാ​മെ​ന്നും പ​റ​യു​ന്നു.

No comments