JHL

JHL

തകർന്ന് കിടക്കുന്ന പെർവാഡ് അണങ്കൂർ ദേശിയ പാത ടാറിംഗ് മഴക്ക് മുമ്പ് നടക്കുമോ ? മഴ പെയ്താൽ കഴിഞ്ഞ വർഷത്തെ ദുരിതം ആവർത്തിക്കും ; ആശങ്കയിൽ നാട്ടുകാർ

കുമ്പള (True News 1 May 2020): പെര്‍വാര്‍ഡ്  മുതല്‍ അണങ്കൂര്‍ വരെയുള്ള ദേശീയപാത റീ ടാറിംഗിന്   5 കോടി 30 ലക്ഷം രൂപ അനുവദിച്ചിട്ട് മഴക്ക് മുമ്പ് പണി നടക്കുമോ എന്ന ആശങ്കയിലാണ് പൊതു ജനം. വർഷങ്ങളായി കാസറഗോഡ് തലപ്പാടി റൂട്ടിൽ ദുരിതം അനുഭവിക്കുകയാണ് ജനങ്ങൾ . ഇപ്പോൾ തലപ്പാടി പെർവാഡ് റീച്ചിൽ റീടാറിങ്ങ് കഴിഞ്ഞു എങ്കിലും ഏറ്റവും കൂടുതൽ തകർന്ന് കിടക്കുന്ന പെർവാഡ് അണങ്കൂർ റീച്ച് അനിശ്ചിതത്വത്തിലായിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച ഇവിടെ റീടാർ ചെയ്യുന്നതിന്  5 കോടി 30 ലക്ഷം രൂപ അനുവദിച്ച് ഉത്തരവ് ഇറങ്ങിയിരുന്നു. എന്നാൽ അതിന് വേണ്ട നടപടികൾ പെട്ടെന്ന് പൂർത്തിയാക്കിയില്ലെങ്കിൽ മഴക്ക് മുമ്പ് റോഡ് പണി പൂർത്തിയാക്കാൻ സാധിക്കില്ല. 
 പെര്‍വാര്‍ഡ് മുതല്‍ കറന്തക്കാട് വരെയുള്ള പ്രവൃത്തിക്ക് റോഡ് സേഫ്റ്റിയുടെ 350 ലക്ഷം സംസ്ഥാന ഫണ്ടും കറന്തക്കാട് മുതല്‍ അണങ്കൂര്‍ വരെയുള്ള പ്രവൃത്തിക്ക് ഫ്‌ളഡ് ഡാമേജ് റിപ്പയറിന്റെ 180 ലക്ഷം കേന്ദ്ര ഫണ്ടുമാണ് അനുവദിച്ചത്.
മഴക്ക് മുമ്പ് പണി പൂർത്തിയാകാൻ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് എൻ.എച്ച് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.  ആവശ്യം ഉന്നയിച്ച് എം.എൽ  എ ക്കും പൊതുമരാമത്തു വകുപ്പ് മന്ത്രിക്കും നിവേദനം നൽകുമെന്ന് എൻ.എച്ച്. ആൿഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു . 


No comments