JHL

JHL

കാസറഗോഡ് ജില്ല റെഡ് സോണിൽ നിന്ന് പുറത്ത് കടന്നു ; ഇനി ഓറഞ്ച് സോണില്‍

കാസറഗോഡ് (True News 1 MAY 2020):കോവിഡ് വ്യാപനത്തിന്‍റെ തോത് അനുസരിച്ച് രാജ്യത്തെ ജില്ലകളെ കേന്ദ്രം മൂന്ന് സോണുകളാക്കി തിരിച്ചു. കേരളത്തില്‍ കണ്ണൂരും കോട്ടയവും റെഡ് സോണാണ്. വയനാടും എറണാകുളവും ഗ്രീൻ സോണിൽ ഉള്‍പ്പെടും. ബാക്കി 10 ജില്ലകളും ഓറഞ്ച് സോണിലാണ് വരിക.കാസറഗോഡ് ഓറഞ്ചായി.

 രാജ്യത്ത് ആകെ 130 ജില്ലകളാണ് റെഡ് സോണില്‍ ഉള്ളത്. ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ബംഗളൂരു, അഹമ്മദാബാദ് ഉള്‍പ്പെടെയുള്ള എല്ലാ പ്രധാന നഗരങ്ങളും റെഡ് സോണിലാണ്. ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും യഥാക്രമം 19ഉം 14ഉം റെഡ് സോണുകളാണുള്ളത്. തമിഴ്നാട് 12ഉം ഡല്‍ഹിയില്‍ 11 ജില്ലകളും 'നോ ആക്റ്റിവിറ്റി' സോണുകളുമാണ്. രാജ്യത്താകെയുള്ള 733 ജില്ലകളില്‍ 284 എണ്ണമാണ് ഓറഞ്ച് സോണില്‍ ഉള്ളത്. ലോക്ഡൗണിനു ശേഷം ഇവിടെ ഭാഗിക ഇളവുകള്‍ അനുവദിക്കും.

ഗ്രീന്‍ സോണില്‍ മെയ് നാലു മുതല്‍ പരമാവധി ഇളവുകള്‍ അനുവദിക്കും. രാജ്യത്താകെ 319 ഗ്രീന്‍ സോണുകളാണ് ഉള്ളത്. കേരളത്തില്‍ എറണാകുളം, വയനാട് ജില്ലകള്‍ ഗ്രീന്‍ സോണിലാണ്. കഴിഞ്ഞ 28 ദിവസമായി ഇവിടെ പുതിയ രോഗികളില്ല.

No comments