JHL

JHL

സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കോവിഡ് ; കാസറഗോഡ് ജില്ലയിൽ നാല് പേർക്കും രോഗം സ്ഥിരീകരിച്ചു

കാസറഗോഡ് (True News, June 29,2020) : ജില്ലയിൽ  ഇന്ന്   നാല് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച നാല് പേരും വിദേശത്ത് നിന്നെത്തിയതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വവി രാംദാസ് അറിയിച്ചു.
ജൂണ്‍ 14 ന് കുവൈത്തില്‍ നിന്നെത്തിയ 33 വയസുള്ള നീലേശ്വരം നഗരസഭ സ്വദേശി, ജൂണ്‍ 22 ന് അബുദാബിയില്‍ നിന്നെത്തിയ 26 വയസുള്ള മടിക്കൈ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 22 ന് ഫുജൈറയില്‍ നിന്നു വന്ന 50 വയസുള്ള വലിയപറമ്പ സ്വദേശി , ജൂണ്‍ 24 ന് ഖത്തറില്‍ നിന്നെത്തി 40 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവായത്.

 ജില്ലയില്‍ രണ്ട് പേര്‍ക്ക് കോവിഡ് നെഗറ്റീവായി 
പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന രണ്ട് പേര്‍ക്ക് കോവിഡ് നെഗറ്റീവായി. കുവൈത്തില്‍ നിന്നെത്തി ജൂണ്‍ 17 ന് കോവിഡ് സ്ഥിരീകരിച്ച 46 വയസുള്ള നീലേശ്വരം നഗരസഭ സ്വദേശി, യു എ ഇയില്‍ നിന്നെത്തി ജൂണ്‍ 17 ന് കോവിഡ് സ്ഥിരീകരിച്ച 49 വയസുള്ള കാഞ്ഞങ്ങാട് നഗരസഭ സ്വദേശി എന്നിവര്‍ക്കാണ് കോവിഡ് നെഗറ്റീവായത്.
 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6708 പേര്‍
വീടുകളില്‍ 6286 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 422 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6708 പേരാണ്. പുതിയതായി 897 പേരെ നീരിക്ഷണത്തിലാക്കി. 369 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 786 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു 
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്  121  പേര്‍ക്ക്. 79  പേര്‍ രോഗമുക്തി നേടി. കോവിഡ് അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം വ്യക്തമാക്കിയത് 
തൃശ്ശൂര്‍- 26, കണ്ണൂര്‍- 14, മലപ്പുറം- 13, പത്തനംതിട്ട- 13, പാലക്കാട്- 12, കൊല്ലം- 11, കോഴിക്കോട്- 9, ആലപ്പുഴ, എറണാകുളം, ഇടുക്കി അഞ്ചുവീതം, കാസര്‍കോട് തിരുവനന്തപുരം നാലുവീതം എന്നിങ്ങനെയാണ് ഇന്ന് പോസിറ്റീവായവരുടെ ജില്ല തിരിച്ച കണക്ക്. 

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 78 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവർ 26 പേര്‍. സമ്പര്‍ക്കം വഴി 5 പേര്‍ക്കും   രോഗം ബാധിച്ചു.  സ്ഥിരീകരിച്ചവരിൽ മൂന്ന്. ആരോഗ്യപ്രവര്‍ത്തകരും ഒമ്പത് സിഐഎസ്എഫുകാരും ഉൾപ്പെടുന്നു. 

No comments