കുമ്പള ത്വാഹ മസ്ജിദ് മദ്രസ പുതിയ അദ്ധ്യയന വർഷത്തേക്ക് അഡ്മിഷൻ ആരംഭിച്ചു
കുമ്പള(True News 6 Jun 2020): കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള ത്വാഹ മസ്ജിദിന് കീഴിലുള്ള ഹിദായ മദ്രസയിൽ പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. കുട്ടികളെ ചേർക്കാനുള്ള രക്ഷിതാക്കൾ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിന്റെ കോപ്പിയുമായി സർക്കാർ നിർദ്ദേശിച്ച കൊവിഡ് മുൻകരുതലോടെ രാവിലെ ഒമ്പതര മണി മുതൽ മദ്രസയിൽ എത്തിച്ചേരേണ്ടതാണ്. കുട്ടിയെ ഒരു കാരണവശാലും കൊണ്ട് വരേണ്ടതില്ല രക്ഷിതാവ് മാത്രം വന്നാൽ മതി. അതാത് ക്ലാസുകളിലേക്കുള്ള കിതാബുകളും നോട്ട് ബുക്കുകളും അപ്പോൾ തന്നെ കുട്ടികൾക്ക് ലഭിച്ചു എന്നു ഉറപ്പ് വരുത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് സ്വദർ ഉസ്താദുമായി ബന്ധപ്പെടുക. ഫോൺ നമ്പർ 9746590296
Post a Comment