JHL

JHL

ജൂൺ14: ലോക രക്തദാന ദിനം. രക്തദാനം ജീവിത ചര്യയാക്കിയ യുവാക്കളെ ദേശീയവേദി ആദരിക്കുന്നു.

മൊഗ്രാൽ(True News 14 June 2020): രക്തം ആവശ്യമുള്ള  രോഗികൾക്ക് ഏത്  സമയത്തും  രക്തം നൽകാൻ സന്നദ്ധമായി മൊഗ്രാലിലെ ഒരുകൂട്ടം യുവാക്കൾ മാതൃകയാവുന്നു.

ഉമർ ഫാറൂഖ് എം എം, അൻവർ അഹമ്മദ് എസ്, കെ പി മുഹമ്മദ് സ്മാർട്ട്, അബ്ദുൽ നാസർ എ കെ, ഇസ്മായിൽ കബീർ കെ എച്ച്, ഇബ്രാഹിം പെർവാഡ്, മൻസൂർ, താജുദ്ദീൻ കെ, മുഹമ്മദ് ഇനാസ് പി വി, ഇബ്രാഹിം സദറുദ്ദീൻ (സദ്ദു ), ഷരീഫ് ദീനാർ, ഫവാസ് കടവത്ത് തുടങ്ങിയവരാണ്  രക്തദാനം ജീവിതചര്യയാക്കി മാതൃകാ പ്രവർത്തനത്തിന് നേതൃത്വം നൽകി വരുന്നത്. വർഷത്തിൽ നാലു തവണയെങ്കിലും ഈ  യുവാക്കൾ രക്തം ദാനം ചെയ്യും. രക്തദാനത്തിന് ആവശ്യകത മറ്റുള്ളവർക്ക് ബോധ്യപ്പെടുത്തുകയും ചെയ്ത് കൊണ്ട് കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകളായി ഈ യുവാക്കൾ പ്രവർത്തന മേഖലയിൽ സജീവമാണ്. വിവിധ സാമൂഹിക- സാംസ്കാരിക-കായിക സംഘടനകളിലും മറ്റും പ്രവർത്തിക്കുന്ന ഇവർ നാട്ടുകാർക്കിടയിൽ ഏറെ ആദരവ് നേടിയിട്ടുണ്ട്.

 രക്തദാനത്തിന്റെ  ആവശ്യകതയും അത് നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളുമൊക്കെ പഠിച്ചും,  കേട്ടറിഞ്ഞുമാണ് ഇവരെ ഈ രംഗത്ത് തുടരാൻ പ്രേരിപ്പിക്കുന്നത്. എവിടെയെങ്കിലും രക്തത്തിന്റെ  ആവശ്യമുണ്ടെങ്കിൽ  അന്യോന്യം വിളിച്ച് സംസാരിച്ചു രക്തം ലഭ്യമാക്കാൻ ഇവർ  നടത്തുന്ന ശ്രമങ്ങൾ ശ്രദ്ധേയമാണ്. ഈ ലോക രക്തദാന ദിനത്തിലും ഇവർക്ക് ഒന്നേ പറയാനുള്ളു... രക്തം കൊടുക്കൂ... ജീവൻ രക്ഷിക്കൂ...

മൊഗ്രാൽ ദേശീയവേദി ലോക രക്തദാന ദിനമായ ജൂൺ 14ന് ഒന്നാം ഘട്ടമെന്ന നിലയിൽ ഈ യുവാക്കളെ ആദരിക്കുകയാണ്. അന്നേ ദിവസം വൈകുന്നേരം 5 മണിക്ക് മൊഗ്രാൽ ടൗണിലെ ബിസ്മില്ല കോംപ്ലക്സിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പ്രമുഖ വ്യക്ത്തിത്വങ്ങൾ സംബന്ധിക്കും

No comments