JHL

JHL

കൊറോണ ഭീഷണി രൂക്ഷമാകുന്നു ; ഇന്ത്യയിൽ രോഗികൾ അഞ്ചുലക്ഷം കവിഞ്ഞു;കഴിഞ്ഞ ആറുദിവസം കൊണ്ട് പുതിയ ഒരു ലക്ഷം കേസുകൾ; ലോകത്ത് രോഗ ബാധിതരുടെ എണ്ണം ഒരു കോടിയിലേക്കു;ഇന്ത്യ അതിവേഗം രോഗം വ്യാപിക്കുന്ന മൂന്നാമത്തെ രാജ്യം



ന്യൂ ഡൽഹി /ജനീവ (True News, June 27,2020): ലോകത്താകമാനം കൊറോണ ഭീഷണി രൂക്ഷമാകുന്നു .രോഗ വ്യാപനം  തോതിൽ വർധിച്ചു വരുന്നു. അമേരിക്കൻ യൂറോപ്യൻ രാജ്യങ്ങളോടൊപ്പം തന്നെ ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിലും രോഗം അതിവേഗം വ്യാപിക്കുകയാണ്.
ഇന്ത്യയിലും സ്ഥിതി അതീവ രൂക്ഷമാണ്. നേരത്തെ കൊറോണ വ്യാപനം നേരത്തെ തന്നെ വ്യാപകമായ മഹാരാഷ്ട്ര,ഡൽഹി,തമിഴ്നാട് ഗുജറാത്ത് ബംഗാൾ  എന്നീ സംസ്ഥാനങ്ങൾക്ക് പുറമെ മറ്റു സംസ്ഥാനങ്ങളിലും സ്ഥിതി രൂക്ഷമാകുകയാണ്.  ഇന്ത്യയിൽ   രോഗികൾ  വെള്ളിയാഴ്ചയോടെ അഞ്ചുലക്ഷം കവിഞ്ഞു. കഴിഞ്ഞ ആറുദിവസം കൊണ്ട് പുതിയ ഒരു ലക്ഷം കേസുകളാണ് റിപ്പോർട്ട ചെയ്തത്.വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്കും രോഗം വ്യാപിക്കുകയാണ്. ആസാമിൽ വ്യാപനം കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വർധിച്ചു വരികയാണ്. മണിപ്പൂർ മേഘാലയ സിക്കിം എന്നീ സംസ്ഥാനങ്ങളിൽ   ചെയ്തിട്ടില്ലെങ്കിലും കേസുകൾ കൂടി വരുന്നു. രാജ്യമൊന്നാകെ രോഗ ഭീഷണി വർധിച്ചു വരുന്നു. ഒന്നര മാസത്തിനകം കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ കേസുകളുടെ എണ്ണം ക്രമാധീതമായി വർധിച്ചേക്കുമെന്നാണ് ദേശീയ ദുരന്ത നിവാരണ വിഭാഗം നൽകുന്ന മുന്നറിയിപ്പ്.
ലോകത്താകമാനം ലോകത്ത് രോഗ ബാധിതരുടെ എണ്ണം ഒരു കോടിയിലേക്കും  മരണ സംഖ്യ  അഞ്ചു ലക്ഷത്തിലേക്കും അടുത്ത് കൊണ്ടിരിക്കുന്നു ;ഇന്ത്യ ഇപ്പോൾ അതിവേഗം രോഗം വ്യാപിക്കുന്ന മൂന്നാമത്തെ രാജ്യം. ഗൾഫ് രാജ്യങ്ങളിൽ യു എ ഇ യിൽ രോഗ വ്യാപനം കുറയുന്നുണ്ടെങ്കിലും മറ്റിടങ്ങളിൽ സ്ഥിതി ആശാവഹമായ സാഹചര്യത്തിലെത്തിട്ടില്ല.

No comments