JHL

JHL

ജില്ലാ പോലീസ് മേധാവിയുടെ ഇടപെടൽ ; വീട്ടിൽ വെച്ച് കഞ്ചാവ് വില്പന നടത്തിയിരുന്ന യുവാവ് വലയിൽ

ഹൊസങ്കടി  (True News 16 June 2020): വില്‍പ്പനക്ക് വീട്ടില്‍ സൂക്ഷിച്ച പത്ത് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. മിയാപദവ് മത്സ്യമാര്‍ക്കറ്റിന് സമീപത്തെ വിന്‍സന്റ് ഡിസൂസ (33) യാണ് അറസ്റ്റിലായത്. കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്‌ക്വാഡ് അംഗങ്ങളാണ് വീട്ടില്‍ പരിശോധന നടത്തി കഞ്ചാവ് കണ്ടെത്തിയത്. മിയാപദവും സമീപ പ്രദേശത്തേക്കും വിന്‍സന്റ് ഡിസൂസ വര്‍ഷങ്ങളോളമായി കഞ്ചാവ് വിതരണം ചെയ്യുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിന്റെ വിന്‍സന്റ് ഡിസൂസയെ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് അറസ്റ്റ് ചെയ്തത്.
സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ ബാലേന്ദ്രന്‍, ലക്ഷ്മി നാരായണന്‍, രാമേന്ദ്രന്‍, മനു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

No comments