JHL

JHL

ഇന്നോവയിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച മൂന്ന് യുവാക്കളെ കുമ്പള പോലീസ് പിടികൂടി

കുമ്പള (True News 2 June 2020): പോലീസ് പരിശോധനക്കിടെ നിർത്താതെ പോയ ഇന്നോവയെ പിന്തുടർന്ന് പോലീസ് പരിശോധിച്ചപ്പോൾ ലഭിച്ചത് കഞ്ചാവ് . തിങ്കളാഴ്ച രാത്രി കുമ്പളയിലാണ് സംഭവം. സംശയകരമായ സാഹചര്യത്തിൽ കുമ്പള ടൗണിൽ പരിശോധനക്കായി നിർത്താൻ  ആവശ്യപ്പെട്ടപ്പോൾ നിർത്താതെ ഓടിച്ച് പോയ കാറിനെ പിന്തുടർന്ന കുമ്പള എസ് ഐ. വിനോദ് കുമാർ ബന്തടുക്കയുടെ നേതൃത്വത്തിലാണ് പ്രതികൾ വലയിലായത്. വാഹനത്തിൽ ഒളിപ്പിച്ച നിലയിൽ 6100 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി അർഷാദ് (23) , ധർമ്മടം സ്വദേശി സൽമാൻ മിൻഹാജ് (20), മുഗു റോഡ് സ്വദേശി മുഹമ്മദ് ശരീഫ് (20) എന്നിവരാണ് പിടിയിലായത്.


No comments