JHL

JHL

കഞ്ചാവ് കടത്തവെ കുമ്പളയിൽ അറസ്റ്റിലായ രണ്ടു പ്രതികൾ ആശുപത്രിയിൽ നിന്നും മുങ്ങി

കുമ്പള(True News 3 Jun 2020):കഞ്ചാവ് കടത്തവെ കുമ്പളയിൽ അറസ്റ്റിലായ രണ്ടു പ്രതികൾ ആശുപത്രിയിൽ നിന്നും മുങ്ങി.
    കാറിൽ കഞ്ചാവ് കടത്തവെ കഴിഞ്ഞ ദിവസം പിടിയിലായ മൂന്നു പ്രതികളിൽ അർഷാദ്(20), സൽമാൻ മിൻഹാജ് (23) എന്നീ രണ്ടു പേരാണ് രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കൂടങ്കല്ല് താലൂക്കാശുപത്രിയിൽ നിന്നും ബുധനാഴ്ച രാത്രി എട്ടുമണിയോടെ മുങ്ങിയത്.
          കോടതിയിൽ ഹാജരാക്കിയ പ്രതികളെ കൊവിഡ് ബാധിച്ചതായ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി ആശുപത്രിയിലേക്ക് മാറ്റാൻ ഉത്തരവിട്ടത്. തുടർന്നാണ് കൂടങ്കല്ല് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
     അർഷാദ് കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശിയും സൽമാൻ മിൻഹാജ് ധർമ്മടം സ്വദേശിയുമാണ്.

No comments