JHL

JHL

കാലവർഷം ശക്തി പ്രാപിക്കുന്നു ; മഞ്ചേശ്വരത്ത് വീടുകൾ തകർന്നു

മഞ്ചേശ്വരം(True News 4 June 2020): കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ വീടുകള്‍ തകര്‍ന്നു. മജ്‌ബയലിലെ സരസ്വതിയുടെ ഓടിട്ട വീടും, ഹൊസങ്കടി ചേത നഗറിലെ കൃഷ്‌ണ വൈദ്യരുടെ വീടുമാണ്‌ തകര്‍ന്നത്‌.
സരസ്വതിയുടെ ഓടിട്ട വീടാണ്‌ മേല്‍ക്കൂര തകര്‍ന്ന്‌ നിലംപതിച്ചത്‌. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയെ തുടര്‍ന്നാണിത്‌. സ്ഥലം വില്ലേജ്‌ ഓഫീസര്‍ സന്ദര്‍ശിച്ച്‌ നാശനഷ്‌ടങ്ങള്‍ വിലയിരുത്തി. ഇന്ന്‌ രാവിലെയാണ്‌ കൃഷ്‌ണ വൈദ്യരുടെ വീടിന്റെ പിറക്‌ വശം തകര്‍ന്നു വീണത്‌. സോങ്കാല്‍ കോടങ്കൈ റോഡില്‍ മരം പൊട്ടി വീണ്‌ വൈദ്യുതി തൂണും തകര്‍ന്നു. ഇതുമൂലം പ്രദേശത്തെ വൈദ്യുതി ബന്ധം തകരാറിലായി.

No comments