JHL

JHL

ഓട്ടോ ഡ്രൈവറുടെ സത്യസന്ധത ; രമേശിന് നഷ്ടപെട്ട പണം തിരിച്ച് കിട്ടി

കുമ്പള (True News 17June 2020): റോഡില്‍ നിന്നു വീണു കിട്ടിയ പണം  സത്യ സന്ധനായ ഓട്ടോ ഡ്രൈവര്‍ പൊലീസിനെ ഏല്‍പ്പിച്ചു. പൊലീസ്‌ ഉടമയെ കണ്ടെത്തിയ ശേഷം പണം തിരിച്ചേല്‍പ്പിച്ചു.ആരിക്കാടി ഹനുമാന്‍ ക്ഷേത്രത്തിനടുത്തുവച്ചാണ്‌ കുമ്പള നാരായണമംഗലത്തെ ഓട്ടോ ഡ്രൈവര്‍ ഉദയകുമാറിനു മുപ്പത്തിഏഴായിരം രൂപയടങ്ങിയ പഴ്‌സ്‌ റോഡില്‍ കളഞ്ഞു കിട്ടിയത്‌. അദ്ദേഹം അതു കുമ്പള സ്റ്റേഷനിലെത്തിച്ചു. മജ്‌ബയല്‍ ബെല്ലംകൂട്‌ലുവിലെ രമേശിന്റെതായിരുന്നു പണമടങ്ങിയ പഴ്‌സ്‌. പഴ്‌സില്‍ നിന്നു ലഭിച്ച നമ്പരില്‍ വിളിച്ച്‌ ഇയാളെയും സ്റ്റേഷനില്‍ വരുത്തിച്ച ശേഷം സത്യസന്ധനായ ഓട്ടോ ഡ്രൈവറെക്കൊണ്ടു തന്നെ അതു തിരിച്ചേല്‍പ്പിച്ചു. ഉദയകുമാറിന്റെ സത്യസന്ധതയെ സഹപ്രവര്‍ത്തകരും പൊലീസും നാട്ടുകാരും അഭിനന്ദിച്ചു.

No comments