JHL

JHL

ടീം വെൽഫെയർ ഉദുമ മണ്ഡലം വളണ്ടിയർമാർ റോഡ് സഞ്ചാരയോഗ്യമാക്കി

പരവനടുക്കം(true News 14 June 2020) : കാസർകോട് ചെമ്മനാട് പഞ്ചായത്ത് ബേനൂർ പരവനടുക്കം അപ്രോച്ച് റോഡ്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയെത്തുടർന്ന് ചെളി കയറിയതിനാൽ ജനങ്ങൾക്ക് സഞ്ചാരതടസ്സം നേരിട്ടിരുന്നു. വിഷയം ശ്രദ്ധയിൽപെട്ട ടീം വെൽഫെയർ ഉദുമ മണ്ഡലം വളണ്ടിയർമാർ അവിടം സന്ദർശിക്കുകയും ചെളിക്കുഴികൾ കല്ലും മണ്ണുമിട്ട് നികത്തി സഞ്ചാരയോഗ്യമാക്കി.

വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി അമ്പുഞ്ഞി തലക്ലായി ശ്രമദാനം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എൻ എം. റിയാസിൻ്റെ നേതൃത്വത്തിൽ യുസുഫ് ടി.എ., നൗഷാദലി, മുഹമ്മദ് അസറുദ്ദീൻ, വാജിദ് എൻ.എം., യാസർ മാഷ് എന്നിവർ പങ്കാളികളായി.

No comments