JHL

JHL

ആരോഗ്യ ശുചിത്വ കാമ്പയിനുമായി ഫ്രെയിംസ് ഓഫ് ചെമ്പിരിക്ക

ചെമ്പിരിക്ക(True News 16 June 2020):: "ശുചിത്വമുള്ള നാട് ആരോഗ്യമുള്ള ജനത" എന്ന തലക്കെട്ടിൽ ഫ്രെയിംസ് ഓഫ് ചെമ്പിരിക്ക നടത്തുന്ന ആരോഗ്യ ശുചിത്വ കാമ്പയിന്റെ ഭാഗമായി സർക്കാർ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, റോഡും പരിസരവും ശുചീകരിച്ചു. കളനാട് പ്രാഥമിക ആരോഗ്യ കേന്ദ്രവും പരിസരവും ശുചീകരിച്ചു. മേൽപ്പറമ്പ് സി.ഐ ബെന്നിലാൽ ശുചീകരണ പ്രവർത്തിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. മെയ് ആദ്യവാരത്തിൽ ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങൾ തുടരുകയാണ്. കോവിഡ് ലോക് ഡൗൺ കാലത്ത് മരുന്ന്, ആവശ്യ സാധനങ്ങൾ വീട്ടിലേക്കെത്തിക്കുകയും കുടിവെള്ള വിതരണവും നടത്തിയിട്ടുണ്ട്.
 ക്ലബ്‌ ഭാരവാഹികളായ ഗഫൂർ ചെമ്പിരിക്ക, നവാസ്, അബ്ദുൽ റഹിമാൻ പി.എ, അബ്ദുൽ സമദ്,  ശാഫി, നിസാമുദ്ധീൻ, അഷ്‌റഫ്‌, ലത്തീഫ്, നജീബ്, റമീസ്, ജംഷീദ്, ഉനൈസ്, ഷുഹൈബ്, ശനീദ്, ഇസ്മായിൽ, ഉസ്മാൻ, ലുക്മാൻ, മഷൂദ് ഫത്താഹ്, സൽസൽ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


No comments