JHL

JHL

വഖഫ് ഭൂമി വിവാദം ; ആരോപണ വിധേയരായ ജനപ്രതിനിധികൾക്കെതിരെ നിയമനടപടിയെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചു

ഉപ്പള (True News 25 June 2020):കാസർകോട്‌ വഖഫ് ഭൂമി തട്ടിയെടുത്ത മുസ്ലിം ലീഗ് നേതാക്കളായ എം സി ഖമറുദീൻ എംഎൽഎ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ ജി സി ബഷീർ, വലിയപറമ്പ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം ടി ജബ്ബാർ, തൃക്കരിപ്പൂർ പഞ്ചായത്ത്‌ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ ബാവ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കെതിരെ നിയമനടപടിയെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്ന്‌ കേന്ദ്രങ്ങളിൽ പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചു. ഉപ്പള നയാബസാറിലെ എംഎൽഎ ഓഫീസ്, കാസർകോട്‌ ജില്ലാ പഞ്ചായത്ത്‌, തൃക്കരിപ്പൂർ പഞ്ചായത്ത്‌ എന്നിവിടങ്ങളിലേക്കായിരുന്നു മാർച്ച്‌. കോവിഡ്‌ 19 പ്രതിരോധ നിർദേശങ്ങൾ പാലിച്ചായിരുന്നു മാർച്ച്‌. 
     ജില്ലാ പഞ്ചായത്തിലേക്ക് നടന്ന മാർച്ച്‌ ജില്ലാ സെക്രട്ടറി സി ജെ സജിത്ത് ഉദ്ഘാടനം ചെയ്‌തു. രേവതി കുമ്പള അധ്യക്ഷയായി. മുൻ ജില്ലാ പബ്ലിക് പ്രോസിക്ക്യൂട്ടർ അഡ്വ. സി ഷുക്കൂർ, ഷാലു മാത്യു എന്നിവർ സംസാരിച്ചു. പി ശിവപ്രസാദ് സ്വാഗതം പറഞ്ഞു. ഉപ്പള നയാബസാറിലെ എംഎൽഎ ഓഫീസിലേക്ക് നടന്ന മാർച്ച്‌ ജില്ലാ പ്രസിഡന്റ്‌ പി കെ നിഷാന്ത് ഉദ്ഘാടനം ചെയ്‌തു. സാദിഖ് ചെറുഗോളി അധ്യക്ഷനായി. സി എ സുബൈർ സംസാരിച്ചു. ഹാരിസ് പൈവളിഗെ സ്വാഗതം പറഞ്ഞു. തൃക്കരിപ്പൂർ പഞ്ചായത്തിലേക്ക് നടന്ന മാർച്ച്‌ ജില്ലാ ട്രഷറർ കെ സബീഷ് ഉദ്ഘാടനം ചെയ്തു. രജീഷ് വെള്ളാട്ട് അധ്യക്ഷനായി. എം രാജീവൻ സംസാരിച്ചു. കെ കനേഷ് സ്വാഗതം പറഞ്ഞു.

No comments