JHL

JHL

പ്രവാസി ദ്രോഹ നടപടികൾക്കെതിരെ കൊടിയമ്മയിൽ യൂത്ത് ലീഗ് പ്രതിഷേധം

കുമ്പള(True News 22 June 2020): സർക്കാറിൻ്റെ പ്രവാസി ദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് മുസ് ലിം ലീഗ് എം എൽ എ മാർ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്  മുസ്ലിം ലീഗ് കൊടിയമ്മ വാർഡ് കമ്മിറ്റിയുടെ പ്രതിഷേധ സമരം എം എം നഗറിൽ കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എൽ പുണ്ടരീകാക്ഷ ഉൽഘാടനം ചെയ്തു. മുസ്ലിം ലീഗ് വാർഡ് പ്രസിഡണ്ട് ഐ കെ അബ്ദുല്ല കുഞ്ഞി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് ജനറൽ സെക്രട്ടറി അഷ്റഫ് കൊടിയമ്മ, അബ്ബാസലി കെ , സിദ്ധീഖ് ഊജാർ, നൗഫൽ കൊടിയമ്മ, സിദ്ധീഖ് സി എ, അബൂബക്കർ ചെങ്കിനടുക്ക, മൂസ പിലുങ്കുരി, അബ്ബാസ് എം എം കെ, അബ്ദുല്ല ചെങ്കിനടുക്ക, റഷീദ് സാല, ഹനീഫ മൈങ്കൂടൽ, അബൂബക്കർ മൂസ ഹാജി, അബ്ദുൽ റഹ്മാൻ പുണ്ടിക്കട്ട, അബ്ദുല്ല മൈങ്കൂടൽ, ബന്ധുവൻ കുഞ്ഞി എം, അബ്ബാസ് മടുവം, ഹനീഫ പി ,അബ്ബാസ് മൈങ്കൂടൽ, ശാഫി എം എം കെ തുടങ്ങിയവർ സംബന്ധിച്ചു. വാർഡ് മുസ് ലിം ലീഗ് സെക്രട്ടറി അബ്ബാസ് കൊടിയമ്മ സ്വാഗതവും യൂസഫ് കൊടിയമ്മ നന്ദിയും പറഞ്ഞു

No comments