JHL

JHL

റൂം ക്വാറന്റീൻ നിബന്ധന പാലിക്കാത്തവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് പ്രകാരം 2 വർഷം കഠിന തടവ് ലഭിക്കാവുന്ന കേസെടുക്കും


കാസർകോട്∙: (|True News, June 27,2020)ക്വറന്റൈൻ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ജില്ലാ പോലീസ് തീരുമാനം. സമൂഹ വ്യാപനം തടയാൻ ശക്തമായ നടപ്പായി അനിവാര്യമെന്ന് ജില്ലാ ഭരണകൂടം.അറസ്റ്റിനും രണ്ടുവർഷം വരെ തടവ് ലഭ്ക്കാവുന്ന കേസുകൾ ചാർജ് ചെയ്യാനുമാണ് ജില്ലാ പോലീസ് ഒരുങ്ങുന്നത്. വീടുകളിലും മറ്റും നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങിയാൽ നടപടി ശക്തമാകാൻ പൊലീസ് ഒരുങ്ങി. റൂം ക്വാറന്റീൻ നിബന്ധന പാലിക്കാത്തവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് പ്രകാരം 2 വർഷം കഠിന തടവ് ലഭിക്കാവുന്ന കേസെടുക്കും.റൂം ക്വാറന്റീൻ ലംഘിച്ചതിന് 9 പേർക്കെതിരെ പകർച്ച വ്യാധി നിയന്ത്രണ നിയന്ത്രണ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ അറിയിച്ചു. 
ഇവരെ സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപന ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാറ്റി. റൂം ക്വാറന്റീൻ ലംഘിക്കുന്നവരെ കുറിച്ചുള്ള വിവരം വാർഡ് ജാഗ്രതാസമിതി പഞ്ചായത്ത്, മുനിസിപ്പൽ സെക്രട്ടറിമാരെ അറിയിക്കണം...

വാർഡ്തല ജാഗ്രത സമിതി ശക്തമായ ജാഗ്രത പാലിക്കണം.  

No comments