JHL

JHL

ദക്ഷിണ കന്നഡ ജില്ലയിൽ കോവിഡ് വ്യാപനം വർധിക്കുന്നു.;ഉള്ളാളിൽ ഒരു കുടുംബത്തിലെ പതിമൂന്നു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; രണ്ടു പോലീസുകാർക്കും രോഗം സ്ഥിരീകരിച്ചു; ഉള്ളാൾ പോലീസ് സ്റ്റേഷൻ അടച്ചുപൂട്ടി ;മംഗളൂരുവിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ അഞ്ചു ഡോക്ടർമാർക്കും രോഗം പകർന്നു;ബന്ദറിൽ മൽസ്യവില്പനക്കാരാനു രോഗം സ്ഥിരീകരിച്ചതിനെതുടർന്ന് മാർക്കെറ്റ് പത്തു ദിവസത്തേക്ക് അടച്ചിട്ടു;



മംഗളൂരു (True News, June 28.2020): ദക്ഷിണ കന്നഡ ജില്ലയിൽ കോവിഡ് വ്യാപനം വർധിക്കുന്നു.അതിർത്തി പ്രദേശങ്ങളിൽ രോഗം വ്യാപിക്കുന്നത് കാസറഗോഡ് ജില്ലയിലും ആശങ്ക പടർത്തുന്നുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദക്ഷിണ കന്നഡ ജില്ലയിൽ പൊതുവിലും മംഗളൂരു ഉള്ളാൾ പ്രദേശങ്ങളിൽ പ്രത്യേകിച്ചും ഉറവിടങ്ങളറിയാത്ത രോഗ വ്യാപനം റിപ്പോർട്ട് ചെയ്യപ്പെടുന്നതാണ് സ്ഥിതി സങ്കീർണമാക്കിയിരിയ്ക്കുന്നത്.

മംഗളൂരുവിൽ ഡോക്ടർമാർക്കും രോഗം പടരുന്നത് ആശങ്കയുണ്ടാക്കുന്നു. സ്വകാര്യ മെഡിക്കൽ കോളേജിൽ പി ജി ഡോക്ടർമാരടക്കം അഞ്ചു പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.നിരവധി വിദ്യാർഥികൾ ക്വാറന്റൈനിൽ പോയിരിക്കുകയാണ്.
കോവിഡ് പകർച്ചാ ഭീതിയിലായ മംഗളൂരു ബന്ദർ മത്സ്യബന്ധന തുറമുഖത്ത് 10 ദിവസത്തേക്ക് മത്സ്യവ്യാപാരം നിർത്തിവയ്ക്കാൻ വ്യാപാരികൾ സ്വയം തീരുമാനിച്ചു. ഇക്കാര്യം അറിയിച്ച് മംഗളൂരു ഡക് ഫ്രഷ് ഫിഷ് ഡീലേർസ് ആൻഡ് കമ്മിഷൻ ഏജന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ.അഷറഫ്  ജില്ലാ ഡപ്യൂട്ടി കമ്മിഷണർക്കു (കലക്ടർക്ക്) കത്തു നൽകികഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച മത്സ്യ വ്യാപാരിയെ ആശുപത്രിയിൽ എത്തിക്കുന്നതിൽ അലംഭാവം കാണിച്ചെന്ന ആരോപണത്തിനു പിന്നാലെ കൂടുതൽ മത്സ്യ വിൽപനക്കാർക്ക് രോഗം സ്ഥിരീകരിച്ചു. ഇവരെല്ലാം ബന്ദറിലെ മത്സ്യതുറമുഖത്ത് മീൻ കച്ചവടത്തിന് എത്തിയവരാണെന്നു പുറത്തു വന്നിട്ടുമുണ്ട്. എന്നാൽ, മേഖലയിൽ ഏതെങ്കിലും വിധവിധത്തിൽ ജാഗ്രതയോ രോഗപ്രതിരോധ നടപടികളോ അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. ഇതോടെയാണ് ആശങ്കയിലായ വ്യാപാരികൾ 10 ദിവസത്തേക്കു വ്യാപാരം നിർത്തിവയ്ക്കാൻ സ്വയം തീരുമാനിച്ചത്.  തുറമുഖത്ത് പതിവായി എത്തുകയും വീടുകളിൽ ഉൾപ്പെടെ മീൻ വിൽപന നടത്തുകയും നടത്തുകയും ചെയ്തിരുന്ന നാലോഅഞ്ചോ പേർക്കു കോവിഡ് സ്ഥിരീകരിച്ചതായാണു സൂചന. 
ഉള്ളാളിൽ ഒരാൾക്ക് കഴിഞ്ഞ ആഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാൽ ശനിയാഴ്ച ഇയാളുടെ കുടുംബങ്ങളുടെ സ്രവം പരിശോധന നടത്തിയതിൽ  കുടുംബത്തിലെ പതിമൂന്നു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉള്ളാളിൽനേരത്തെ ഒരു  പോലീസുകാരന് രോഗ ബാധയുണ്ടായി. വെള്ളിയാഴ്ച  മറ്റു രണ്ടു പോലീസുകാർക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന്. പോലീസ് സ്റ്റേഷൻ അടച്ചിട്ടു.
അതിരൂക്ഷമായ സാഹചര്യമാണ് ഈ ഭാഗങ്ങളിലുള്ളത് .അധികൃതർ അലംഭാവം കാണിക്കുന്നു എന്ന പരാതിയും വ്യാപകമാണ്. നഗരത്തിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രികളെയെല്ലാം സർക്കാർ കോവിഡ് ആശുപത്രികളായി നിശ്ചയിച്ചിരുക്കുന്നതിനാൽ തന്നെ മറ്റു രോഗികൾക്ക് ആശുപത്രികളിൽ ചികിത്സാ സൗകര്യങ്ങൾ പരിമിതവുമാണ്.
സംസ്ഥാന അതിർത്തി തുറക്കുകയും ജോലിക്കായി  നിരവധി ആളുകൾ മംഗളൂരുവിലേക്ക് ദിവസേന പോകുകയും ചെയ്യുന്നതിനാൽ കാസറഗോഡ് ജില്ലയിലേക്കും മംഗളൂരുവിൽ നിന്നും കോവിഡ് വാപിക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.ഹോസ്പിറ്റലുകൾ മൽസ്യ മാർക്കെറ്റ് പോലീസ് സ്റ്റേഷൻ എന്നിവക്ക് പുറമെ നഗരത്തിലെ ചില പ്രമുഖ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചതാണ് ആശങ്ക ഉയരാൻ കാരണം. അതിനാൽ തന്നെ സംസ്ഥാന അതിർത്തി അടച്ചു സീൽ ചെയ്യണമെന്നും ജില്ലയുടെ വടക്കൻ ഭാഗത്തുള്ളവർ ആവശ്യപ്പെടുന്നുണ്ട്.

No comments