JHL

JHL

മുഴുവൻ വിദ്യാർത്ഥികൾക്കും പാഠപുസ്തകം ലഭ്യമാക്കുക : ഫ്രറ്റേണിറ്റി പ്രതിഷേധ പ്രകടനം നടത്തി

കാസറഗോഡ് (True News 15 June 2020): "മുഴുവൻ വിദ്യാർത്ഥികൾക്കും പാഠപുസ്തകം ലഭ്യമാക്കുക" എന്ന ആവശ്യമുന്നയിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് നടത്തിയ ഡി.ഡി.ഇ ഓഫീസ് മാർച്ചിന് നേരെ പോcലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ കമ്മിറ്റി കാസർകോട് നഗരത്തിൽ പ്രകടനം നടത്തി. ഓൺലൈൻ ക്ലാസുകൾ തുടങ്ങിയിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും പാഠപുസ്തകങ്ങൾ നൽകാതെ വിദ്യാർത്ഥികളെ ദുരിതത്തിലാക്കുന്ന സർക്കാർ നടപടിയെ ചോദ്യം ചെയ്യുന്നതിനെ അടിച്ചമർത്താൻ നോക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് പ്രകടനക്കാർ മുദ്രാവാക്യമുയർത്തി. സംസ്ഥാനത്തെ മുഴുവൻ വിദ്യാർത്ഥികൾക്കും പാഠപുസ്തകം ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള പ്രക്ഷോഭങ്ങൾ വരും ദിവസങ്ങളിൽ ശക്തിപ്പെടുത്തുമെന്ന് ജില്ലാ പ്രസിഡന്റ് സിറാജുദ്ധീൻ മുജാഹിദ് പറഞ്ഞു.  ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ കാസർകോട് ഡി.ഇ.ഒ ഓഫീസ് മാർച്ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സി.എ യൂസുഫ്, ജില്ലാ നേതാക്കളായ അബ്ദുൽ ജബ്ബാർ ആലങ്കോൽ, തബ്ഷീർ കമ്പാർ, എൻ.എം വാജിദ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.


No comments