JHL

JHL

എയിംസ് കാസർകോട്ട് സ്ഥാപിക്കണം : അവേയ്ക്കിന്റെ നേതൃത്വത്തിൽ പെറുവാട്ട് നിൽപ്പു സമരം


കുമ്പള (True News, June 27, 2020): വേണം എയിംസ് കാസർകോട്ട് എന്ന ക്യാംപയിന്റെ ഭാഗമായി കാസർകോട്ടെ വനിതാ കൂട്ടായ്മയായ അവെയ്ക്കിന്റെ നേതൃത്വത്തിൽ കാസർകോട് നഗരത്തിൽ നടത്തിയ നിൽപ്പു സമരത്തിന് പുറമെ കുമ്പള പെറുവാഡ് ഹാമിലി ഹെൽത്ത് സെന്ററിന് മുമ്പിൽ ധർണ്ണാസമരവും നടത്തി.
അവെയ്ക്ക് വൈസ് പ്രസിഡണ്ട് സുലൈഖാ മാഹിൻ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് യാസ്മിൻ മുസ്തഫ അധ്യക്ഷത വഹിച്ചു. റിട്ട. പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ നിസാർ പെറുവാഡ് ഉദ്ഘാടനം ചെയ്തു. കുമ്പള ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബി.എൻ. മുഹമ്മദലി മുഖ്യാതിഥി ആയിരുന്നു. കാഞ്ഞങ്ങാട് നെഹ്റു കോളേജ് അസി. പ്രൊഫസർ എം.കെ. റുഖയ്യ വെൽഫയർ പാർട്ടി മമേശ്വരം പ്രസിഡണ്ട് ലത്തീഫ് കുമ്പള, സക്കീന അക്ബർ, റജുല ശംസുദ്ദീൻ എന്നിവർ സംസാരിച്ചു.

No comments