JHL

JHL

മധൂരിൽ ടിപ്പർ ലോറി മറിഞ്ഞ് യുവാവ് മരിച്ചു


കാസറഗോഡ് (True News 26 June 2020): ചെങ്കല്ല് കയറ്റി പോവുകയായിരുന്ന ടിപ്പര്‍ ലോറി അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകിട്ട് 3.30 മണിയോടെ മധൂര്‍ കൊല്ല്യയിലെ ഇറക്കത്തിലായിരുന്നു അപകടമുണ്ടായത്.  ബദിയടുക്ക പട്ടാജെയിലെ പരേതനായ മഞ്ചുനാഥ- ഭാരതി ദമ്പതികളുടെ മകന്‍ ശിവപ്രസാദ് (21) യാണ് മരിച്ചത്. ബദിയടുക്ക ഭാഗത്തു നിന്ന് മധൂര്‍ ഭാഗത്തേക്ക് ചെങ്കല്ല് കയറ്റി പോവുകയായിരുന്ന ടിപ്പര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്.ടിപ്പര്‍ ലോറി ഡ്രൈവറും സഹോദരി ഭര്‍ത്താവുമായ പച്ചു എന്ന പ്രസാദ് കുമാര്‍ (32), തൊഴിലാളികളായ തലപ്പനാജെയിലെ അക്ഷയ് കുമാര്‍ (22), ചുക്കിനടുക്കയിലെ ഉജ്വല്‍ പവന്‍ (28) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് മൂന്നര മണിയോടെ മധൂര്‍ കൊല്ല്യയിലെ ഇറക്കത്തിലായിരുന്നു അപകടം



No comments