JHL

JHL

ഞായറാഴ്ച സമ്പൂർണ്ണ ലോക്ക് ഡൗൺ; അവശ്യ വസ്തുക്കളുടെ കടകൾ തുറക്കാമെങ്കിലും എല്ലാം അടഞ്ഞ് തന്നെ

കുമ്പള (True News 7 June 2020):
ലോക്ക് ഡൌൺ ഇളവുകൾ പ്രഖ്യാപിച്ച ശേഷം ഞായറാഴ്ചകളിൽ പ്രഖ്യാപിച്ച സമ്പൂർണ്ണ ലോക്ക് ഡൌൺ ഈ ആഴ്ചയും പൂർണ്ണം. നിരത്തിൽ വിരളമായേ വാഹനങ്ങൾ ഓടുന്നുള്ളൂ.
ഞായറാഴ്ച അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുവാദമുണ്ടെങ്കിലും കഴിഞ്ഞ ഞായറാഴ്ച കളിലെ പോലെ തന്നെ  കുമ്പളയിൽ ആരും കടകൾ തുറന്നില്ല.
ആശുപത്രി പോലുള്ള അത്യാവശ്യങ്ങൾക്ക് മാത്രമേ ജനങ്ങൾ വെളിയിലിറങ്ങിയുള്ളൂ. കെ.എസ്‌.ആർ.ടി ബസുകളടക്കം ലോക്ക് ഡൌൺ ദിവസം സർവീസ് നടത്തുന്നില്ല.
ശനിയാഴ്‌ച 108 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനം കനത്ത ജാഗ്രതയിലാണ്. കൊല്ലം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കോട്ടയം ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.- 28, കുവൈറ്റ്-14, താജിക്കിസ്ഥാന്‍-13, സൗദി അറേബ്യ-4, നൈജീരിയ-3, ഒമാന്‍-1, അയര്‍ലാന്റ്-1) 34 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-15, ഡല്‍ഹി-8, തമിഴ്‌നാട്-5, ഗുജറാത്ത്-4, മധ്യപ്രദേശ്-1, ആന്ധ്രാപ്രദേശ് -1) വന്നതാണ്.
സമ്പര്‍ക്കത്തിലൂടെ 10 പേര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് ജില്ലയിലെ 7 പേര്‍ക്കും മലപ്പുറം ജില്ലയിലെ 2 പേര്‍ക്കും തൃശൂര്‍ ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത്.

No comments