JHL

JHL

കോവിഡ്​ നിരീക്ഷണത്തിലുള്ള കാസറഗോഡ് സ്വദേശി മരിച്ചു

കാസറഗോഡ്(True News 17 June 2020):  ദുബൈയിൽ നിന്നെത്തി കോവിഡ് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന​ കാസർകോട് ഉദുമ സ്വദേശി മരിച്ചു.

കരിപ്പോടി സ്വദേശി അബ്​ദുറഹ്​മാൻ തിരുവക്കോളി (54) ആണ്​ തിങ്കളാഴ്​ച രാത്രി മരിച്ചത്​.

ദുബൈയിൽ കോവിഡ്​ പരിശോധന നടത്തിയപ്പോൾ ഫലം നെഗറ്റീവായിരുന്നു. ശനിയാഴ്​ചയാണ്​ ഇദ്ദേഹവും മകൻ ജിഷാദും ദുബൈയിൽ നിന്ന്​ നാട്ടിലെത്തിയത്​.

തിങ്കളാഴ്​ച രാവിലെ ഇരുവരും പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി സ്രവപരിശോധനക്ക്​ വിധേയരായിരുന്നു. ഇതി​​െൻറ ഫലം വന്നിട്ടില്ല.​

വൈകീട്ട്​ ശ്വാസതടസ്സത്തെ തുടർന്ന്​ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ വെച്ചാണ്​ മരിച്ചത്​. 

ശരീഫയാണ്​ ഭാര്യ. മറ്റുമക്കൾ: ഡോ. ജസീല, ജസീൽ, ഫാദിൽ, അനീഖ്​.

No comments