JHL

JHL

സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ജില്ലയില്‍ ഏഴ് പേര്‍ക്ക് കോവിഡ്;36 ദിവസങ്ങള്‍ക്ക് ശേഷം ജില്ലയില്‍ വീണ്ടും സമ്പര്‍ക്കത്തിലൂടെ രോഗം പകർന്നു'കുമ്പളയിൽ രണ്ടു പോസിറ്റീവ് കേസുകൾ


കാസറഗോഡ് : ((True ews, Jue30,2020)  ) ജില്ലയില്‍ ഏഴ് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് പേര്‍ വിദേശത്തു നിന്നു വന്നവരും മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു. അവസാനമായി ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത് മെയ് 27 ന് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഒരു വനിതാ ഡോക്ടറിനായിരുന്നു. 36 ദിവസങ്ങള്‍ക്ക് ശേഷം സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിക്കുന്നത് ഇത് ആദ്യമാണ്.

വിദേശത്ത് നിന്ന് വന്നവര്‍
ജൂണ്‍ 19 ന് ഒമാനില്‍ നിന്നെത്തിയ 45 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി, ജൂണ്‍ 25 ന് ദുബായില്‍ നിന്നെത്തിയ 35 വയസുള്ള പനത്തടി പഞ്ചായത്ത് സ്വദേശി, ജൂണ്‍ 13 ന് ഖത്തറില്‍ നിന്നെത്തിയ 36 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും കോവിഡ് പോസിറ്റീവായി.

ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
ജൂണ്‍ 17 ന് ഡെല്‍ഹിയില്‍ നിന്നെത്തിയ 27 വയസുള്ള മടിക്കൈ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 24 ന് ബംഗളൂരുവില്‍ നിന്ന് ഒരേ കാറില്‍ വന്ന 22, 40 വയസുള്ള ബദിയഡുക്ക സ്വദേശികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചയാള്‍

46 വയസുള്ള ചെങ്കള സ്വദേശിക്കാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം ജൂണ്‍ 17 ന് സ്വന്തം കാറില്‍ ആലുവയിലേക്ക് പോകുകയും അവിടെ അദ്ദേഹത്തിന്റെ വില്ലയില്‍ താമസിച്ച് 26 ന് നാട്ടിലേക്ക് സ്വന്തം കാറില്‍ തന്നെ മടങ്ങുകയും ചെയ്തതാണ്. കാസര്‍കോട് സ്വദേശിയായ ഒരാള്‍ എറണാകുളം തൃപ്പൂണിത്തറയില്‍ കോവിഡ് ചികിത്സയിലുണ്ടെന്ന് ഡി എം ഒ അറിയിച്ചു.

നാല് പേര്‍ക്ക് കോവിഡ് നെഗറ്റീവായി

പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രം, കാസര്‍കോട് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന നാല് പേര്‍ക്ക് കോവിഡ് നെഗറ്റീവായി

കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗമുക്തി നേടിയവര്‍
ദുബായില്‍ നിന്നെത്തി ജൂണ്‍ ഏഴിന് കോവിഡ് പോസിറ്റീവായ 47 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി, മഹാരാഷ്ട്രയില്‍ നിന്നെത്തി മെയ് 21 ന് രോഗം സ്ഥിരീകരിച്ച 29 വയസുള്ള ചെമ്മനാട് പഞ്ചായത്ത് സ്വദേശി, മെയ് 25 ന് കോവിഡ് സ്ഥിരീകരിച്ച 60 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും

പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് രോഗമുക്തി നേടിയവര്‍
ബഹ്്‌റിനില്‍ നിന്നെത്തി ജൂണ്‍ 10 ന് കോവിഡ് സ്ഥിരീകരിച്ച 34 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശിയ്ക്കും കോവിഡ് നെഗറ്റീവായി.

സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു 
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്  121  പേര്‍ക്ക്. 5  പേര്‍ രോഗമുക്തി നേടി.ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത് 
 . 

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 65  പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവർ 46 പേര്‍. സമ്പര്‍ക്കം വഴി 5 പേര്‍ക്കും   രോഗം ബാധിച്ചു.  സ്ഥിരീകരിച്ചവരിൽ മൂന്ന്. ആരോഗ്യപ്രവര്‍ത്തകരും ഒമ്പത് സിഐഎസ്എഫുകാരും ഉൾപ്പെടുന്നു. 
മലപ്പുറം ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും,  കൊല്ലം ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു), തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, കോട്ടയം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ളഒരാള്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 

No comments