JHL

JHL

പി.എസ.സി. കാലാവധി ജൂണിൽ അവസാനിക്കുന്നു; കളക്ടറേറ്റിന് മുന്നിൽ അനിശ്ചിതകാല സമരവുമായി സിവിൽ പോലീസ് റാങ്ക് ഹോൾഡേഴ്

കാസറഗോഡ് (True News 24 June 2020):കളക്ടറേറ്റിന് മുന്നിൽ അനിശ്ചിതകാല സമരവുമായി സിവിൽ പോലീസ് റാങ്ക് ഹോൾഡേഴ്സ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കൾ പ്രതികളായ കത്തിക്കുത്ത് കേസ് കാരണം മൂന്നുമാസവും ലോക്ക് ഡൗൺ കാരണം മൂന്നുമാസത്തോളം നഷ്ടപ്പെട്ട  ഒരു വർഷ കാലാവധിയുള്ള റാങ്ക് ലിസ്റ്റ്  ജൂൺ 30ന് അവസാനിക്കും. ലിസ്റ്റ് കാലാവധി കൂട്ടുക, അനുവദിച്ച ട്രെയിനിങ് പർപ്പസ് വേക്കൻസികൾ എത്രയും പെട്ടെന്ന്  നൽകുക,ഒഴിവുകൾ മുൻകൂട്ടി കണ്ട് കാലതാമസം കൂടാതെ റിപ്പോർട്ട് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അനിശ്ചിത കാല സമരം ആരംഭിച്ചത്. ജൂൺ 30 ന് റാങ്ക് ലിസ്റ്റ് അവസാനിക്കും എന്നതിനാൽ സർക്കാരിന്റെ ഭാഗത്ത് നിന്നും അടിയന്തിരമായ തീരുമാനം കൈക്കൊള്ളണമെന്ന് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു

No comments