JHL

JHL

രക്തദാന ജീവകാരുണ്യ പ്രവർത്തനത്തിന് സമാനതകളില്ല. ---എം സി ഖമറുദ്ദീൻ എം എൽ എ

മൊഗ്രാൽ(True News 16 June 2020): രക്തദാനം ഒരു പുണ്യ പ്രവൃത്തിയാണ്. സഹജീവികൾക്ക് വേണ്ടി ചെയ്യാവുന്നതിൽ വെച്ച് ഏറ്റവും വലിയ സേവനമാണ് രക്തദാനം. യുവസമൂഹം രക്തം ദാനം ചെയ്യുമ്പോൾ ജീവിതത്തിന്റെ  പച്ചപ്പിൽ തിരിച്ചെത്തിയത് എത്രത്തോളം ജീവനുകളാ ണെന്ന് നാം  തിരിച്ചറിയണം. അത് അറിയുമ്പോഴാണ് രക്തദാനത്തിന്റെ  മഹത്വം അടയാളപ്പെടുത്തുകയെന്ന് എം സി ഖമറുദ്ദീൻ എം എൽ എ അഭിപ്രായപ്പെട്ടു. ലോക രക്തദാന ദിനത്തിൽ രക്തദാനം ജീവിതചര്യയാക്കിയ മൊഗ്രാലിലെ ഒരുകൂട്ടം യുവാക്കളെ മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച ആദരിക്കൽ  ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 രക്തദാന ദിനത്തിൽ രക്തം ദാനം ചെയ്യുന്ന ജീവൻരക്ഷാ പ്രവർത്തകരെ ആദരിക്കാനും, പ്രോത്സാഹിപ്പിക്കാനും മുന്നോട്ടുവന്ന മൊഗ്രാൽ ദേശീയ വേദി പ്രവർത്തകരെ എം എൽ എ പ്രത്യേകം  അഭിനന്ദിച്ചു.ചടങ്ങിൽ പ്രസിഡണ്ട്‌ മുഹമ്മദ് അബ്‌കോ അധ്യക്ഷത വഹിച്ചു. ജീവൻ രക്ഷാപ്രവർത്തകർക്ക് കുമ്പള ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ബി എൻ മുഹമ്മദലി, ഡോ :ഷുമൈസ് ടി എം, എം മാഹിൻ മാസ്റ്റർ, എം എ ഹമീദ് സ്പിക്, ടി എം ഷുഹൈബ്, അഹമ്മദ്‌ സിയാൻ അലി എന്നിവർ ഉപഹാരം നൽകിയും, ഷാൾ അണിയിച്ചും ആദരിച്ചു.
ദേശീയവേദി ഭാരവാഹികളായ എം എം റഹ്മാൻ, ടി കെ ജാഫർ, മുഹമ്മദ് കുഞ്ഞി ടൈൽസ്, ഇബ്രാഹിം ഖലീൽ, വിജയകുമാർ,ഗൾഫ് പ്രതിനിധികളായ എം എ ഇക്ബാൽ, ബി എം സുബൈർ  എക്സിക്യൂട്ടീവ് അംഗങ്ങളായ നാസിർ മൊഗ്രാൽ, മുഹമ്മദ് അലി ബി എൽ, ടി കെ അൻവർ, അഷ്‌റഫ്‌ പെർവാഡ്, എ എം സിദ്ദീഖ് റഹ്മാൻ, നൂറുൽ അമീൻ യു എം,ഖാദർ മൊഗ്രാൽ,മുഹമ്മദ് മൊഗ്രാൽ,  മനാഫ് എൽ ടി, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, എം എസ് മുഹമ്മദ് കുഞ്ഞി, എച് എ ഖാലിദ്, ജീവകാരുണ്യ പ്രവർത്തകരായ മുഹമ്മദ് സ്മാർട്ട്‌, ഇബ്രാഹിം പെർവാഡ്, ഫവാസ് കടവത്ത്, ഉമറുൽ ഫാറൂഖ്, അൻവർ അഹമ്മദ് എസ്, കബീർ നാങ്കി, അബ്ദുൽ നാസിർ എ കെ തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി എം എ മൂസ സ്വാഗതം പറഞ്ഞു.

No comments