JHL

JHL

ഉപ്പളയിൽ വീട്ടിൽ നിന്നും പത്തു കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു



കുമ്പള ((True News, Jun 27,2020)∙ ഉപ്പളയിൽ വീട്ടിൽ നിന്നും പത്തു കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കൈകമ്പ ജോഡ്കൽ മു‍ഡന്തൂരിലെ കെ.അബ്ദുൽ ഗഫൂറിന്റെ വീട്ടിൽ നിന്നാണ് കുമ്പള എക്സൈസ് സംഘം  10 കിലോ കഞ്ചാവ്   പിടികൂടിയത്  എന്നാൽ അബ്ദുൽ റസാക്ക് റൈഡിനിടെ ഓടി  രക്ഷപ്പെട്ടു.ഇയാൾക്കെതിരെ കേസെടുത്തു. ഇന്നലെ രാവിലെ ഏഴിനാണ് കുമ്പള റെയി‍ഞ്ച് ഇൻസ്പെക്ടർ എൻ.നൗഫലിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്കെത്തിയത്. കിടപ്പുമുറിയിൽ ചാക്കിൽ  കെട്ടിയ 2 കിലോ വീതമുള്ള 5 കെട്ടുകളാണ് ഉണ്ടായിരുന്നതെന്ന് സംഘം പറഞ്ഞു. ഇയാൾ കഞ്ചാവിന്റെ മൊത്തവിതരണക്കാരനാണെന്നും ചെറുകിട വിൽപനയ്ക്കായി ജില്ലയിലെത്തിച്ച കഞ്ചാവാണ് ഇതെന്ന് സംശയിക്കുന്നതായും ഇൻസ്പെക്ടർ പറഞ്ഞു. പ്രിവന്റീവ് ഓഫിസർ പി.രാജേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ കണ്ണൻ കുഞ്ഞി, ഗണേഷ്, ഹസ്രത് അലി, ശ്രീജീഷ്, കെ. ശാലിനി എന്നിവരും സംഘത്തിലുണ്ടായിരുന്നു. 

No comments