JHL

JHL

പുത്തിഗെയിൽ ഡെങ്കിപ്പനിയും മലേറിയയും പടരുന്നു; ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് അധികൃതർ; കൊറോണ വ്യാപനത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും നിർദേശം


പുത്തിഗെ (True News, June 10.2020): പുത്തിഗെ ഗ്രാമ പഞ്ചായത്തിലെ 6 ഓളം വാർഡുകളിൽ ഡെങ്കിപ്പനി പടരുന്നതായും  അതോടൊപ്പം ഒരു മലേറിയ  റിപ്പോർട്ട് ചെയ്യപ്പെട്ടതായും പഞ്ചായത്ത് അധികൃതർ അറിയിച്ചു.  ആരോഗ്യ വകുപ്പ് അധികൃതരെ ഈ കാര്യങ്ങൾ അറിയിച്ചിട്ടുണ്ട്.  ഹെൽത്ത്  ഇന്സ്പെക്ടര്മാർ ഫീൽഡ് തല പ്രവർത്തനം ആരം ഭിച്ചിട്ടുണ്ട്.ഡെങ്കിപ്പനി മലേറിയ മഞ്ഞപ്പിത്തം തുടങ്ങിയ പകർച്ച വ്യാധികൾ പടരുന്നത് വലിയ ആശങ്കയുളവാക്കുന്നുണ്ട്.ഓരോരുത്തരും വ്യക്തി ശുചിത്വം പരിസര ശുചിത്വം തുടങ്ങിയവ പാലിക്കാനും ആഴ്ചയിൽ ഒരിക്കൽ (ഞായറാഴ്ച)നമ്മുടെ സംസ്ഥാനത്തോടാകെ ആചരിക്കുന്ന ഡ്രൈ ഡേ  പഞ്ചായത്ത് പരിധിയിലും ആചരിക്കണമെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ബി മുഹമ്മദ് ആവശ്യപ്പെട്ടു  .ഈ കോവിഡ് 19 കാലത്ത് പകർച്ച വ്യാധികൾ പടർത്തുന്ന കൊതുകുകളുടെ കൂത്താടികൾ വളരുന്ന സാഹചര്യം  ഒഴിവാക്കണം,ചിരട്ട,ഇളനീർ തൊണ്ടുകൾ, കുപ്പികൾ, പ്ലാസ്റ്റിക് കൂടുകൾ,ടെറസ്സിൽ തുടങ്ങി വെള്ളം കെട്ടിനിൽക്കുന്ന അവസ്‌ഥ ഉണ്ടാകരുത്.. നമ്മുടെ അധിർത്തി പഞ്ചായത്തുകളിലും വലിയ തോതിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നാം വളെരെയതികം ജാഗ്രത പാലിക്കണം.. എല്ലാ പനിയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ  റിപ്പോർട്ട് ചെയ്യണം. ജില്ലാ മെഡിക്കൽ ഓഫീസറെയും മറ്റും ഗൗരവപൂർവ്വം വിവരം അറിയിച്ചിട്ടുണ്ട്.
നമ്മുടെ പഞ്ചായത്തിൽ കോവിഡ് 19 (ഇൻസ്റ്റിട്യൂഷണൽ ക്വാഅറന്റായിനിൽ കഴിയുന്നവർ)സ്ഥിരീകരിച്ചത് നാം മാധ്യമങ്ങൾ വഴി അറിഞ്ഞിട്ടുണ്ട്.സർക്കാർ നിബന്ധനകൾക്ക്‌ വിധേയമായി ഇളവുകൾ നൽകിയിട്ടുണ്ടെങ്കിലും എല്ലാത്തരത്തിലുള്ള ജാഗ്രതയും പാലിക്കുന്നുണ്ട്. പൊതുജനങ്ങൾ സർക്കാരും  ,ആരോഗ്യ വകുപ്പും ,പഞ്ചായ ത്തും നൽകുന്ന നിർദ്ദേശങ്ങൾ കർശനമായും പാലിക്കണം.ഈ മഹാമാരിയെയും പകർച്ച വ്യാധികളെയും ത്യാഗം സഹിച്ചാണെങ്കിലും നമുക്ക്‌ അതിജീവിക്കണം..പി ബി മുഹമ്മദ് പത്രക്കുറിപ്പിലൂടെ ആവശ്യ്യപ്പെട്ടു.അത്യാവശ്യ ഘട്ടങ്ങളിൽ
പുത്തിഗെ(പുത്തിഗെ PHC) ഹെൽത്ത് ഇൻസ്‌പെക്ടറെ 9447149229. എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും  അദ്ദേഹം അറിയിച്ചു.



No comments