JHL

JHL

ബേക്കറിക്കടയിൽ പാൻ മസാല വിൽപന ; ബദിയടുക്ക ഉക്കിനടുക്കയിലെ ബേക്കറി ഉടമ അറസ്റ്റിൽ

ബദിയടുക്ക (True News 14 June 2020):പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ബേക്കറി കടയിൽ എക്സൈസ് സംഘം റെയ്ഡ് നടത്തി. ബദിയടുക്ക ഉക്കിനടുക്കയിലെ  ബേക്കറി കടയിലാണ് വെള്ളിയാഴ്ച വൈകിട്ട് ബദിയടുക്ക എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ് സമീറിന്റെ  നേതൃത്വത്തിൽ പരിശോധന നടത്തിയത്. കടക്കകത്തുനിന്ന്  പത്ത് കിലോയോളം വരുന്ന മധു, മാരുതി, ചൈനിഖനി തുടങ്ങിയ  പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. കേസ് രജിസ്റ്റർ ചെയ്ത് എക്സൈസ് കടയുടമ കുബുപ്പാം കുഴിയിലെ അൻസാറിനെ അറസ്റ്റ് ചെയ്തു.

No comments