JHL

JHL

ലോക്ക് ഡൗണിൽ കച്ചവടം മുടങ്ങി ; പുത്തിഗെയിൽ കർഷകൻ തൂങ്ങി മരിച്ചു

കുമ്പള (True News 12 June 2020): പുത്തിഗെയിൽ കർഷകൻ തൂങ്ങി മരിച്ചു. അംഗടിമുഗർ ദേലമ്പാടിയിലെ ലൂയിസ് ക്രാസ്ത(55)യാണ് മരിച്ചത്. വീടിന് കുറച്ചകലെ സഹോദരിയുടെ ആൾത്താമസമില്ലാത്ത വീടിനകത്ത് വ്യാഴാഴ്ച രാത്രിയാണ് കെട്ടിത്തൂങ്ങിയ നിലയിൽ മൃതദേഹം കാണപ്പെട്ടത്. വാഴയില വെട്ടി വിൽപന നടത്തി ഉപജീവനം നടത്തിവരികയായിരുന്ന ഇയാൾ ലോക്ക് ഡൗണിനെത്തുടർന്ന് ഇലയ്ക്ക് ആവശ്യക്കാരില്ലാത്തതിനാൽ ദൈനംദിന ചെലവിന് ബുദ്ധിമുട്ടായിരുന്നുവത്രെ.
നേരത്തെ മാനസിക രോഗത്തിന് ചികിത്സിസിച്ചിരുന്നതായി പൊലീസ് അറിയിച്ചു.
 മൃതദേഹം കമ്പള പൊലീസ് എത്തി ഇൻക്വസ്റ്റ് നടത്തി.
ഭാര്യ: പ്രസില്ല ക്രാസ്ത. മക്കൾ: മെൽവിൻ, ജസിന്ത, സരിത, രാജു സ്റ്റീവൻ(ആർമി), വിനിത, പ്രവീൺ, ദിവ്യ.
മരുമകൻ: സുജിത് ഡിസൂസ.

No comments