JHL

JHL

മൊഗ്രാലിൽ നാടിനെ മാലിന്യമുക്തമാക്കാൻ കൈകോർത്ത് യുവജന കൂട്ടായ്മകളും റെസിഡൻസ് അസോസിയേഷനും

മൊഗ്രാൽ(True News 6 June 2020): കോവിഡ് കാലത്തും മഴക്കാലപൂർവ ശുചീകരണത്തിന് ചളിയങ്കോട് ബോയ്സ്- FCR മൊഗ്രാൽ  ക്ലബ് അംഗങ്ങൾ സംയുക്തമായി മുന്നിട്ടിറങ്ങി. മൊഗ്രാൽ ചളിയങ്കോട്-റഹ്മത്ത് നഗറും പരിസരപ്രദേശങ്ങളുമാണ്  പ്രദേശവാസികളുടെ സഹകരണത്തോടെ ശുചീകരിച്ചത്. മഴക്കാലരോഗങ്ങൾക്കും മാലിന്യങ്ങൾക്കും തടയിടാൻ ലക്ഷ്യമിട്ട് കഴിഞ്ഞ 3 ദിവസം കൊണ്ട് പ്രദേശം മാലിന്യമുക്തമാക്കി.മാലിന്യനീക്കത്തിനാവശ്യമായ വണ്ടികൾ നൽകി യൂനുസ് കടവത്തും അഷ്റഫ് ബദ്രിയ നഗറും   സഹകരിച്ചു.ശുചീകരണ യജ്ഞത്തിന് പൊതുപ്രവർത്തകരായ ജംഷീർ മൊഗ്രാൽ,കുഞ്ഞഹമ്മദ് മൊഗ്രാൽ,നാസിർ മൊഗ്രാൽ,അബ്‌കോ മുഹമ്മദ് നേതൃത്വം നൽകി.


മൊഗ്രാൽ പതിനഞ്ചാം വാർഡ് കോട്ട റോഡിലെ യുവാക്കളും റോഡ് വൃത്തിയാക്കാൻ സജീവമായി രംഗത്തിറങ്ങി. ദേശിയ പാത മുതൽ കോട്ടറോഡിന്റെ ഇരുവശവും പണിയായുധങ്ങളുമായി യുവാക്കൾ വെളുപ്പിന് തന്നെ പണി ആരംഭിച്ചു.മുഹമ്മദ്‌ സ്മാർട്ട്‌, അബ്ദുല്ലത്തീഫ് ജെ.എച്ച്. എൽ, രിഫായി എന്നിവരുടെ നേതൃത്വത്തിൽ   നാട്ടിലെ ചെറുപ്പക്കാരായ നൗഫൽ, റിയാസ്, ഷിനാസ്, അർഷാദ്, അൻവർ, ബാത്തിഷ, റിഷാദ്, ഇർഷാദ് തുടങ്ങിയവർ പങ്കാളികളായി
 ഇവർക്ക് ശീതള പാനിയവും ചായയും നൽകി സ്ത്രീകളടക്കമുള്ള  നാട്ടുകാരും സഹകാരികളായി.

No comments