JHL

JHL

റാങ്ക് ജേതാവ് ഹഫീഫക്കും ഡോ.ഷുമൈസിനും മൊഗ്രാൽ കടവത്ത് സിറ്റിസൻ ക്ലബ്ബിന്റെ ആദരം

മൊഗ്രാൽ(true news 22 June 2020) : കണ്ണൂർ സർവ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം എം .എ ഇംഗ്ലീഷ് പരീക്ഷയിൽ ഒന്നാം റാങ്ക്.നേടിയ മൊഗ്രാൽ  കടവത്ത്  സ്വദേശിനി യു.എം സദഖത്ത് ഹഫീഫ, മംഗലാപുരം യേനപ്പോയ മെഡിക്കൽ കോളേജിൽ നിന്നും ബി.ഡി.എസ് ബിരുദം വിജയകരമായി പൂർത്തിയാക്കിയ മൊഗ്രാൽ കടവത്ത് സ്വദേശിയും ക്ലബ് അംഗവുമായ ഡോ. ഷുമൈസ് ടി.എം എന്നീ പ്രതിഭകളെ സിറ്റിസൺ ആർട്സ് & സ്പോർട്സ് ക്ലബ് ഉപഹാരം നൽകി അനുമോദിച്ചു. കഠിന പ്രയത്നത്തിലൂടെ ഇരുവരും കൈവരിച്ച നേട്ടം  നാടിന്റെ അഭിമാനം വാനോളമുയർത്തിയതായി ചടങ്ങിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു. ഡോ.ഷുമൈസിന് ക്ലബ് മുൻ പ്രസിഡന്റും എസ്.ഇ. യു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ
 ടി.കെ അൻവറും ഹഫീഫക്ക്
കടവത്ത് സിറ്റിസൻ ആർട്സ് & സ്പോർട്സ് ക്ലബ് പ്രസിഡന്റ് എം.ഖലീലും ഉപഹാരം സമ്മാനിച്ചു.
ടി.എം ഷുഹൈബ്, യു.എം അഹ്മദ്, അനസ് കെ.കെ , ശഹീർ.യു.എം, ഫവാസ് ടി.എം, ഖാലിദ്.എം , അബ്ദുല്ല കെ.ടി, മുൻസിർ എച്ച്.എം, ഹമീദ് കെ.കെ , ജുനൈദ് കെ.ടി ഫർസീൻ എം.ജി, തബ്ഷീർ തുടങ്ങിയവർ സംബന്ധിച്ചു.

No comments