JHL

JHL

കോവിഡ് ദുരിതകാലത്ത് ജനങ്ങളെ പിഴിയുന്ന വൈദ്യുതി വകുപ്പിന്റെ നിലപാടിനെതിരെ മുസ്‍ലിം ലീഗ് പ്രതിഷേധ സമരം നടത്തി

കാസറഗോഡ് (True News 12 June 2020):  കോവിഡ് ദുരിതകാലത്ത് ജനങ്ങളെ പിഴിയുന്ന വൈദ്യുതി വകുപ്പിന്റെ നിലപാടിനെതിരെ മുസ്‍ലിം ലീഗ് ജില്ലയിൽ വിവിധ വൈദ്യുതി വകുപ്പ് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി

മുസ്ലിം ലീഗ് കാസർകോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് പുലിക്കുന്നിലുള്ള കെ.എസ്.ഇ.ബി എക്സിക്യുട്ടീവ് എൻജിനിയർ ഓഫീസ് പ്രതിഷേധ സമരം നടത്തി. 
ഒരു ഭാഗത്ത് ജനങ്ങൾക്ക് ലോക് ഡൗൺ ആനുകൂല്യങ്ങൾ നൽക്കുന്നു എന്ന പ്രതീതിയുണ്ടാക്കി മറുഭാഗത്ത് സാധാരണക്കാരായ ജനങ്ങളെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുന്ന സർക്കാറിന്റെ ഈ നിലപാടുകൾക്കെതിരെയാണ് സമരം  
സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദ് അലി ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് എ.എം. കടവത്ത് അധ്യക്ഷത വഹിച്ചു.
കെ.അബ്ദുല്ല കുഞ്ഞി ചെർക്കള സ്വാഗതം പറഞ്ഞു.
എൻ. എ.നെല്ലിക്കുന്ന് എം.എൽ എ,പി.എം മുനീർ ഹാജി, മൂസ ബി ചെർക്കള, മാഹിൻ കേളോട്ട്, അബ്ബാസ് ബീഗം,ഹാഷിം കടവത്ത്,ടി.എം ഇഖ്‌ബാൽ, എ.എ.ജലീൽ, അഷറഫ് എടനീർ, ബീഫാത്തിമ ഇബ്രാ ഹിം,അഡ്വ: വി.എം മുനീർ,ഖാലിദ് പച്ചക്കാട്, ഹാരിസ് ബെദിര,
ബഷീർ തെട്ടാൻ, എ.എ.അസീസ്,അജ്മൽ തളങ്കര,നൗഫൽ തായലങ്ങാടി,റഫീഖ് വിദ്യാനഗർ, ഫിറോസ് അട് ക്കത്ത് വയൽ നേതൃത്വം നൽകി.


കോവിഡ് ദുരിത തോടൊപ്പം ജനങ്ങളെ കൂടുതൽ പ്രയാസപ്പെടുത്തുന്ന വൈദ്യുതി ബില്ലിനെതിരെ സംസ്ഥാനവ്യാപകമായി മുസ്ലിം ലീഗ് കമ്മിറ്റി നടത്തുന്ന പ്രതിഷേദ സമരത്തിൻന്റെ ഭാഗമായി  പഞ്ചായത്ത്തല സമരത്തിൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൻമകജെ പഞ്ചായത്തിലെ പെർള കെഎസ് ഇബി ഓഫീസിന് മുമ്പിൽ നടത്തിയ ധർണ്ണ നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ട്രഷറർ അഷറഫ് കാർല ഉദ്ഘാടനം ചെയ്തു ,പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് അബൂബക്കർ പേരുതന അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി സിദ്ദീഖ് ഒളമുഖർ സ്വാഗതം പറഞ്ഞു, പഞ്ചായത്ത് ബോർഡ് വൈസ് പ്രസിഡണ്ട്  സിദ്ദീഖ് ഹാജി കണ്ടിഗെ, ശരീഫ് എ കെ, ആയിഷ എ എ, ഹമീദ് ഹാജി അജിലടുക്ക, എം എസ് ഇബ്രാഹിം, മുസ്തഫ, അബ്ബാസ് അലി കണ്ടിഗെ, അഷറഫ് അമ്മേകള, സുൽത്താൻ പെർള, മുഹമ്മദലി പെർള, മൊയ്തീൻ ഫോറസ്റ്റ്, അബ്ദുല്ല കണ്ണാടികണ എന്നിവർ പ്രസംഗിച്ചു , ഹക്കീം കണ്ടിഗെ നന്ദി പറഞ്ഞു

No comments