JHL

JHL

കുമ്പള ബ്ലോക്ക് പരിധിയിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു;പഞ്ചായത്തും ആരോഗ്യ വകുപ്പും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി


 


കുമ്പള (True News, Jue 30,2020): കുമ്പള ബ്ലോക്ക് പരിധിയിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു ബ്ലോക്കിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളിലെല്ലാം ഡെങ്കി റിപ്പോർട്ട് ചെയ്യുന്നുണ്ട്.. മധൂർ (32) പുത്തിഗെ (38) കുമ്പള (38) ബദിയടുക്ക (59) എൻ മകജെദ്ര(4) ബെള്ളൂർ (18) കുമ്പഡാജെ (18) എൻമകജെ(4) ബെള്ളൂർ (18) കുമ്പഡാജെ (18) എന്നിങ്ങനെയാണ്  പഞ്ചായത്ത് തലത്തിലെ രോഗബാധിതരുടെ എണ്ണം. മറ്റു പകർച്ചപ്പനികളും ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്..മുൻ വർഷങ്ങളെ അപേക്ഷിച്ച് രോഗികളുടെ എണ്ണം വർധിച്ചതിനാൽ രോഗ പ്രതിരോധ പ്രവർത്തനങ്ങളുമായി ആരോഗ്യവകുപ്പ് അധികൃതരും സജീവമായി രംഗത്തുണ്ട്

കുമ്പള ആരോഗ്യ ബ്ലോക്കിന്റെ പരിധിയിൽ വരുന്ന ഇന്റർസെക്ടറൽ കോ ഓർഡിനേഷൻ സമിതിയോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പഞ്ചായത്ത് തലത്തിൽ വാർഡുതല ശുചിത്വസമിതികൾ പുനഃസംഘടിപ്പിച്ചു. റബ്ബർ, കവുങ്ങ് തോട്ടമുടമകളുടെ യോഗം പ്രാദേശികതലത്തിൽ വിളിച്ചുചേർത്ത് നിർദേശങ്ങൾ നൽകി. വീടുകൾ കയറിയുള്ള ബോധവത്കരണം,ഫോഗിങ്‌ എന്നിവയും  ആരംഭച്ചിട്ടുണ്ട് .

പുത്തിഗെ പഞ്ചായത്തും പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർ വീടുകൾ സന്ദർശിച്ചു പണി ബാധിച്ചവരുടെ വിവരങ്ങൾ അന്വേഷിക്കുന്നുണ്ട്.കൊതുകു നിവാരണ പ്രവർത്തങ്ങളും ബോധവത്കരണവും പുത്തിഗെ പഞ്ചായത്തിൽ സജീവമായി നടക്കുന്നു,

No comments