JHL

JHL

എയിംസിനായുള്ള പോരാട്ടത്തിന് ത്രിതല പഞ്ചായത്തുകൾ ഒപ്പമുണ്ട്: കുമ്പള പഞ്ചായത്ത് പ്രെസിഡെന്റ് കെ എൽ പുണ്ഡരീകാക്ഷ

.
മൊഗ്രാൽ:(True News, June 27,2020)ജില്ലയിലെ ആരോഗ്യരംഗത്തെ അവഗണനയ്ക്ക് പരിഹാരമാകണമെങ്കിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (AIIMS) കാസർഗോഡ് തന്നെ വേണമെന്ന ജില്ലയിലെ രാഷ്ട്രീയ- സാമൂഹ്യ-സാംസ്കാരിക- ജനകീയ സംഘടനകളുടെ ആവശ്യത്തിന് ത്രിതല പഞ്ചായത്തുകളുടെ പൂർണമായ പിന്തുണയുണ്ടെന്നും, എയിംസിനായുള്ള പോരാട്ടം തുടരണമെന്നും കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പുണ്ഡരീകാക്ഷ അഭ്യർത്ഥിച്ചു.

 മൊഗ്രാലിൽ ദേശീയവേദി  സംഘടിപ്പിച്ച എയിംസ് വിളംബര പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പ്രസിഡണ്ട് മുഹമ്മദ് അബ്‌കോ അധ്യക്ഷത വഹിച്ചു. കുമ്പള സി എച്ച് സി ഹെൽത്ത് സൂപ്പർവൈസർ ബി അഷ്റഫ് മുഖ്യാതിഥിയായിരുന്നു. കുമ്പള ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ബി എൻ മുഹമ്മദ് അലി, ഹമീദ് കാവിൽ, ടി എം ശുഹൈബ്, മുഹമ്മദ് ശിഹാബ് മാസ്റ്റർ, ദേശീയവേദി ഭാരവാഹികളായ എം എം റഹ്മാൻ, ടി കെ ജാഫർ, വിജയകുമാർ  എക്സിക്ക്യൂട്ടീവ് അംഗങ്ങളായ എ എം സിദ്ദീഖ് റഹ്മാൻ, റിയാസ് മൊഗ്രാൽ, സി എം ഹംസ, മുഹമ്മദ് സ്മാർട്ട്‌, അഷ്‌റഫ്‌ പെർവാഡ്, എച് എം കരീം എന്നിവർ പ്രസംഗിച്ചു.

 ഇബ്രാഹിം ഖലീൽ, പി എം മുഹമ്മദ് കുഞ്ഞി, അബ്ദുൽ ഖാദർ മാസ്റ്റർ, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, നൂറുൽ അമീൻ യൂ എം, ബച്ചി കൊപ്പളം, മുനീർ ബി കെ, അബ്ദുള്ള കുഞ്ഞി നടപ്പളം, എം എസ് മുഹമ്മദ് കുഞ്ഞി, റസാഖ് കൊപ്പളം, അദ്ലീസ് അബ്ദുള്ള, അർഫാദ് മൊഗ്രാൽ, അബ്ബാസ് നാങ്കി, എസ് കെ ഷറഫുദ്ദീൻ, നിസാം നാങ്കി, ലത്തീഫ് എൻ എം, ഗൾഫ് പ്രതിനിധികളായ ജിജി സിദ്ദീഖ്, എം എ ഇക്ബാൽ, ബി എം സുബൈർ എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി എം എ മൂസ  സ്വാഗതം പറഞ്ഞു.

No comments