JHL

JHL

ഉപ്പളയിൽ ഗുണ്ടാ സംഘം അഴിഞ്ഞാടുന്നു; രണ്ട് യുവാക്കളെ വെട്ടിപ്പരിക്കേല്പിച്ചു, കാറുകൾ തകർത്തു


ഉപ്പള (True News 05 June 2020): ഉപ്പളയില്‍ കഞ്ചാവ് സംഘം താണ്ഡവമാടുന്നു. ഉപ്പള ബേക്കൂരില്‍  രണ്ടുയുവാക്കള്‍ക്ക് വെട്ടേറ്റു. ബേക്കൂരിലെ ഗഫൂര്‍ (42), ഉപ്പള ഹിദായത്ത് നഗറിലെ ബദറുദ്ദീന്‍ (44) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഗഫൂറിനെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയിലും ബദറുദ്ദീനെ മംഗല്‍പാടി ഗവ. ആസ്പത്രിയിലും പ്രവേശിപ്പിച്ചു. കാറില്‍ പോകുന്നതിനിടെ എട്ടംഗ സംഘം തടഞ്ഞ് കാറില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിച്ച ശേഷം കാറുമായി കടന്നുകളയുകയായിരുന്നു.
ഇതിന് പിന്നാലെ ബേക്കൂറില്‍ വാട്ടര്‍ അതോറിറ്റി ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ അടിച്ചുതകര്‍ത്തു. വാട്ടര്‍ അതോറിറ്റി ഓപ്പറേറ്റര്‍ നീലേശ്വരത്തെ ബിനുവിന്റെ കാറാണ് തകര്‍ത്തത്. കുമ്പള പൊലീസും മഞ്ചേശ്വരം പൊലീസും സ്ഥലത്തെത്തി അക്രമിസംഘത്തെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

No comments